city-gold-ad-for-blogger
Aster MIMS 10/10/2023

Accidental Death | ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com) ദേശീയ പാതയില്‍ ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു. 

മുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റ മകന്‍ മുഹമ്മദ് അശ്‌റഫ് (27) ആണ് മരിച്ചത്.

Accidental Death | ഓടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു


ഞായറാഴ്ച വൈകീട്ട് മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്നിലാണ് അപകടം. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഇര്‍ഫാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്‌റഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കാണ് യുവാവിന് സാരമായി പരിക്കേറ്റത്. റോഡിൽ വീണ് തലച്ചോർ പുറത്ത് വന്നിരുന്നു. ഓടോറിക്ഷ നിർത്തിയില്ലെന്നും പറയുന്നു.

ഈ മാസം 17 ന് അശ്‌റഫിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. ശനിയാഴ്ചയാണ് യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

മാതാവ്: ഖൈറുന്നീസ. മറ്റ് സഹോദരങ്ങള്‍: റസീന, ശാഹിന, ശഹര്‍ബാന.


Keywords: news, Kerala, State, Kasaragod, Top-Headlines, Death, Accident, Accidental Death, Youth, Bride, Kasaragod, Youth Died in road accident

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia