Inauguration | കാസര്‍കോട്ടെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി; മുഖ്യമന്ത്രി നാടിന് സമര്‍പിച്ചു; ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് സര്‍കാരിന്റെ ലക്ഷ്യമെന്ന് പിണറായി വിജയന്‍
Apr 17, 2023, 22:13 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ എട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബായാര്‍, പള്ളിക്കര, ബെള്ളൂര്‍, മാവിലാ കടപ്പുറം , മധൂര്‍ അഡൂര്‍, ആരിക്കാടി, പെര്‍ള എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നവകേരളം കര്‍മപദ്ധതി രണ്ടാം ഘട്ടത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.
സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്നത് സംസ്ഥാന സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്‍കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. കുടുംബാരോഗ്യകേന്ദ്രം എന്ന് പറയുന്നത് വലിയൊരു ആശയത്തിന്റെ ചുരുക്കപ്പേരാണ്. ഓരോ നാട്ടിലെയും എല്ലാ ജനങ്ങളോടും സ്ഥാപനത്തിനും സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ക്കും ബന്ധമുണ്ടായിരിക്കണം. മറ്റെല്ലാ പദ്ധതികളില്‍ കാണുന്നത് പോലെ ആര്‍ദ്രം മിഷനിലും വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തും.
കോവിഡ് സമയത്ത് ലോകത്തിലെ പല വികസ്വര രാജ്യങ്ങളും പകച്ചുനിന്നപ്പോള്‍ കേരളം മഹാമാരിക്ക് മുന്നില്‍ പിടിച്ചുനിന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്ര തലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടാണ് കോവിഡിനെ നേരിടാന്‍ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചത്. കോവിഡ് വരുമെന്ന് നേരത്തെ കരുതിയതല്ല. പക്ഷെ നമ്മുടെ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്ന ദൃഢനിശ്ചയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വനിത - ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മധൂര്‍ കുടുംബാരോഗ്യ കേന്ദ്രം
മധൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോപാലകൃഷ്ണ, മധൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുകുമാര കുതിരപ്പാടി, മധൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി തുടങ്ങിയവര്‍ സംസാരിച്ചു. കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ദിവാകര്‍ റൈ സ്വാഗതം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം മധൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ നന്ദി പറഞ്ഞു.
പെര്‍ള കുടുംബാരോഗ്യ കേന്ദ്രം
എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായിക്ക്, എന്‍മകജെ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എ കുളാല്‍, എന്‍മകജെ ഗ്രാമ പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദാബി ഹനീഫ്, എന്‍മകജെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല, നരസിംഹപൂജാരി, എം.രാമചന്ദ്ര, മഹേഷ് ഭട്ട്, പ്രേംചന്ദ്, ഡോ.കേശവ നായിക്ക്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജലജാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ക്രിസ്റ്റി ഐസക് ഡാനിയല്‍ നന്ദി പറഞ്ഞു.
ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജയകുമാര്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രശേഖര റൈ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.സുജാത റൈ , ജില്ലാ പഞ്ചായത്ത് അംഗം ശൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്തംഗം എ.യശോദ, പഞ്ചായത്തംഗങ്ങളായ ബി.എന്‍.ഗീത, ബേബി, എച്ച്.ബി.വീരേന്ദ്ര കുമാര്‍, ആര്‍.ഐ.ഭാഗീരഥി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എച്ച്.സൂപ്പി, എന്‍.എച്ച്.മുഹമ്മദ് ഹാജി, ഡെപ്യൂട്ടി റിട്ട. ഡി.എം.ഒ ആന്‍ഡ് എല്‍.എസ്.ജി.ഡി ഡോ.രവി പ്രസാദ, ഡോ.അഖില്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധര സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീഷ്മ നന്ദിയും പറഞ്ഞു.
പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം
പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡമന്റ് നാസ്‌നിന്‍ വഹാബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സൂരജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.ജയശ്രീ, പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം വി.കെ.അനിത, സിദ്ദീഖ് പള്ളിപ്പുഴ, മൗവല്‍ കുഞ്ഞബ്ദുള്ള, എം.പി.ജയശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അജയന്‍ പനയാല്‍, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, അബ്ദുള്‍റഹിമാന്‍, ഗംഗാധരന്‍ പൊടിപ്പള്ളം, കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.കെ.അബ്ദുള്ള, പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനി മോഹന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
മാവിലാകടപ്പുറം കുടുംബാരോഗ്യകേന്ദ്രം
ചടങ്ങില്‍ ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്് അധ്യക്ഷയായി. എം.രാജഗോപാലന്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.മല്ലിക, ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്‍, മെമ്പര്‍മാരായ എം.ടി.ബുഷ്‌റ, എം.അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ സിയാദ് നന്ദിയും പറഞ്ഞു.
അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുബാംരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി
ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.പി.ഉഷ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ ഹരീഷ്, നളിനാക്ഷി, കെ.സുരേന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.ചന്ദ്രശേഖരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ.കുമാരന്‍, ടി.കെ.ദാമോദരന്‍, ഗംഗാധരന്‍ കാനത്തടുക്ക, എ.ബി.ബഷീര്‍ പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, പ്രമീള സി നായിക്, ശാരദ, നിഷ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.എ.അബ്ദുല്ല സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.സരള നന്ദിയും പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ പെടുത്തി ഒരു കോടി ചെലവിട്ടാണ് ആശുപതിക്കായി കെട്ടിടം നിര്‍മിച്ചത്.
ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രം
എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യാതിഥിയായി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ധീഖ്, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്സിര്‍ മൊഗ്രാല്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.സബൂറ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ, വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എ.റഹ്മാന്‍, കുമ്പള പഞ്ചായത്ത് അംഗങ്ങളായ കൗലത്ത് ബീവി, വിദ്യ എന്‍ പൈ, അജയ് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ സ്മിത നന്ദി പറഞ്ഞു.
ബായാര്‍ കുടുംബാരോഗ്യ കേന്ദ്രം
പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി, വൈസ് പ്രസിഡണ്ട് പുഷ്പ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുള്‍ഫിക്കര്‍ കയ്യാര്‍, വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.അബ്ദുല്‍ റസാഖ് ചിപ്പാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റഹ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗൗതം ബി ആര്‍ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.നാരായണ്‍ നായിക്ക് നന്ദി പറഞ്ഞു.

Keywords: Health-News, Hospital-News, Pinarayi-Vijayan-News, Veena-George-News, Kerala News, Malayalam News, Kasaragod News, Family Health Centre Kasaragod, Kasaragod; Upgraded 8 Primary Health Centers to Family Health Centers.
< !- START disable copy paste -->