Train Attack | കാസർകോട്ട് റെയിൽ പാതയിൽ കല്ല്; അപകടമില്ലാതെ ടെയിൻ കടന്നുപോയത് ഭാഗ്യം കൊണ്ടുമാത്രം
Sep 3, 2023, 17:32 IST
കാസർകോട്: (www.kasargodvartha.com) നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായതിനു പിന്നാലെ കാസർകോട് റെയിൽവെ സ്റ്റേഷന് സമീപം നെല്ലിക്കുന്നിൽ ട്രാകിൽ വച്ച കല്ലുകൾ ട്രെയിൻ കയറി പൊടിഞ്ഞനിലയിൽ. ശനിയാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ചെറിയ കല്ലുകളായതിനാൽ 12686 നമ്പർ മംഗളൂരു– ചെന്നൈ സൂപർ ഫാസ്റ്റ് എക്സ്പ്രസ് അപകടമില്ലാതെ കടന്നുപോവുകയായിരുന്നു.
അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ കാസർകോട് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ട്രാക്കിൽ പരിശോധന നടത്തിയപ്പോഴാണ് കല്ലുകൾ പൊടിഞ്ഞ നിലയിൽ കണ്ടത്. സമീപത്തെ വീട്ടിൽ കുടുംബസംഗമത്തിനെത്തിയ കുട്ടികൾ കല്ലുകൾ നിരത്തിവച്ചതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
എങ്കിലും, സമാനരീതിയിൽ രണ്ടാഴ്ച മുമ്പ് കോയമ്പത്തൂർ മംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനിടെ കളനാട് തുരങ്കത്തിന് സമീപം ക്ലോസറ്റും ചെത്തുകല്ലും കണ്ടെത്തിയ സംഭവവും ഉണ്ടായിരുന്നു.
Keywords: Kasaragod News, Nellikkunnu News, Train Attack, Malayalam News, Railway Police, Railway Track, Stone, Saturday, Kasaragod: Stone in railway track; only by luck train passed without incident. < !- START disable copy paste -->