കോവിഡ് സമൂഹ വ്യാപനം തടയാന്‍ കാസര്‍കോട്ട് പോലീസ് നടപടി കര്‍ശനമാക്കുന്നു; പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവ
Jul 7, 2020, 17:12 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2020) ജില്ലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആഭ്യന്തര ആരോഗ്യവകുപ്പുകളും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കടുത്ത നടപടിയിലേക്ക് കടക്കാന്‍ ജില്ലാ പോലിസ് തീരുമാനിച്ചു.
പോലീസ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍:
-സമൂഹവ്യാപനം ഉണ്ടാവാതിരിക്കാന്‍ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനങ്ങളും ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കേണ്ടതാണ്.
-മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലുടെ ലാബ് ടെക്‌നീഷന്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ടൗണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ 11 മണിമുതല്‍ വൈകിട്ട് 5 മണിവരെ തുറക്കാന്‍ അനുമതിയുള്ളു.
-ജില്ലയില്‍ കടകള്‍, മറ്റു വ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 5 ല്‍ പേരില്‍ കൂടുതല്‍ ഒരുസമയം പാടില്ല. ഉപഭോക്താക്കളെ പരമാവധി ക്യൂ ആയി നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ (മാര്‍ക്കറ്റ്) നിര്‍ത്തേണ്ടതും ആവശ്യാനുസരണം സ്ഥാപനത്തിനകത്തേക്ക് കയറ്റി വിടേണ്ടതുമാണ്. സാനിറ്റേസര്‍ ഉടമ ലഭ്യമാക്കേണ്ടതാണ്.
-പൊതുസ്ഥലത്തും, ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. പൊതുസ്ഥലത്തും, പരിപാടികള്‍ക്കും ഒത്തുകൂടുന്നവര്‍ 6 അടി അകലം പാലിക്കണം. വിവാഹചടങ്ങുകളില്‍ ഒരേസമയം 50 ആള്‍ക്കാര്‍ കൂടുതല്‍ പാടില്ല. അതും മാസ്‌ക്, സാനിറ്റേസര്‍, സാമൂഹ്യ അകലം പാലിച്ചുവേണം നടത്താന്‍.
-അനുമതിയോടുകൂടി മാത്രമേ ജാഥകളും മറ്റു സമരപരിപാടികളും നടത്താന്‍ പാടുള്ളു. പരമാധി 10 ആള്‍ക്കാര്‍ മാത്രമേ പാടുള്ളു അതും ക്യത്യമായ ശാരീരിക അകലം പാലിച്ചുവേണം നടത്താന്‍.
-റോഡിലും ഫുഡ്പാത്തിലും തുപ്പരുത്.
-ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ മുഴുവന്‍ കായിക വിനോദങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
-മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് 10,000 രൂപവരെ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.
-കണ്ടേന്‍മെന്റ് സോണുകളില്‍ യാതൊരു കാരണവശാലും പൊതുപരിപാടികളോ, ആഘോഷങ്ങളോ നടത്തുവാന്‍ പാടുള്ളതല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല. കണ്ടേന്‍മെന്റ് സോണുകളിലേക്ക് പുറത്തുനിന്നും ആളുകള്‍ പ്രവേശിക്കുവാനോ അവിടെ താമസിക്കുന്ന ആളുകള്‍് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികേ പുറത്തേക്ക് പോകുവാനോ അനുവദിക്കുകയില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും മെഡിക്കല്‍ സ്റ്റോറുകളിലും ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ പാടില്ല.
-വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ലംഘിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരിട്ടും അല്ലാതെയും ഇവരെ നിരീക്ഷിച്ചുവരുന്നുണ്ട്. മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ നിര്‍ദ്ദിഷ്ടവകുപ്പുകള്‍ ചേര്‍ത്ത് നിയമനടപടി സ്വീകരിക്കുന്നതാണ്.
-അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍ പാടില്ലാത്തതാണ്. ഹോട്ടലുകളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ പാര്‍സലായി മാത്രമേ വാങ്ങാന്‍ പാടുള്ളു.
- ആരാധാനാലയങ്ങളില്‍ എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.
- അതിഥി തൊഴിലാളികള്‍ ജില്ലയിലേക്ക് വന്നാല്‍ അവര്‍ 14 ദിവസം ക്വാറന്റെനില്‍ കഴിയേണ്ടതും ആയതിനുള്ള സൗകര്യം അവരെ കൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ ചെയ്തുകൊടുക്കേണ്ടതുമാണ്.
-പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പോലിസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതികള്‍ കൊടുക്കേണ്ടതില്ല. പകരം ഋങമശഹ, ജീഹഅുു, ഠവൗിമ, തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങളിലുടെ പരാതി കൊടുക്കാവുന്നതാണ്.
-ബേക്കല്‍, റാണിപുരം, പൊസടികുമ്പെ തുടങ്ങിയ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ മാസം 31 തീയ്യതിവരെ തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചുള്ളതിനാല്‍, പൊതുജനങ്ങള്‍ ആയത് ക്യത്യമായി പാലിക്കേണ്ടതാണ്.
Keywords: kasaragod, news, Kerala, Police, COVID-19, Report, case, Kasaragod police action tighten to prevent covid