city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic Jam | ഗതാഗത കുരുക്കിൽ വലഞ്ഞ് കാസർകോട് നഗരം; ദുരിതത്തിലായി യാത്രക്കാർ

കാസർകോട്: (www.kasargodvartha.com) ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മേൽപാല ജോലികൾ പുരോഗമിക്കുന്ന കറന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടുമാണ് ഗതാഗത കുരുക്ക് ഏറെയും. കറന്തക്കാട്ട് നിന്ന് പുതിയ ബസ് സ്റ്റാൻഡിലെത്താൻ 20 മിനുറ്റ് മുതൽ അരമണിക്കൂർ വരെ എടുക്കുന്നുവെന്നും മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര ഇവിടെ രൂപപ്പെടുന്നുവെന്നുമാണ് ഇതുമൂലം ദുരിതത്തിലായ യാത്രക്കാർ പരാതിപ്പെടുന്നത്.
      
Traffic Jam | ഗതാഗത കുരുക്കിൽ വലഞ്ഞ് കാസർകോട് നഗരം; ദുരിതത്തിലായി യാത്രക്കാർ

കെഎസ്ആർടിസി ബസുകൾ ഡിപോയിൽ നിന്ന് കറന്തക്കാട് വഴി പുതിയ ബസ് സ്റ്റാൻഡിൽ എത്തുന്നത് ഏറെ വൈകുന്നത് മൂലം പലപ്പോഴും യാത്രക്കാർക്ക് നീണ്ട കാത്തിരിപ്പിന് കാരണമാകുന്നു. ചില സമയങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഗതാഗതകുരുക്കിൽപ്പെടാതിരിക്കാൻ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷൻ വഴി സർവീസ് നടത്തുന്നത് മൂലം പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവർക്ക് അടുത്ത ബസ് വരെ കാത്തിരിക്കേണ്ടതായും വരുന്നു.

അതിനിടെ, പകൽ നേരങ്ങളിൽ ടാങ്കർ ലോറികൾ അടക്കമുള്ള ഭാര വാഹനങ്ങൾ നഗരത്തിലൂടെ കടന്നുവരുന്നതും ഗതാഗതക്കുരുക്കിന്റെ തോത് വർധിക്കുന്നു. കഴിഞ്ഞ ഓണ നാളുകളിൽ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. സ്‌കൂൾ തുറക്കുന്നതോടെ സ്‌കൂൾ ബസുകളും ഗതാഗത കുരുക്കിൽപ്പെട്ട് പോകുന്നതിനാൽ വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്‌കൂളിലെത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്.
    
Traffic Jam | ഗതാഗത കുരുക്കിൽ വലഞ്ഞ് കാസർകോട് നഗരം; ദുരിതത്തിലായി യാത്രക്കാർ

എന്നാൽ, സമാനരീതിയിൽ നായന്മാമാർമൂല, വിദ്യാനഗർ എന്നിവിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇവിടങ്ങളിലും രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം നുള്ളിപ്പാടിയിൽ നിന്ന് കാസർകോട് വരെ വലിയൊരു ഗതാഗത കുരുക്കിനാണ് യാത്രക്കാർ സാക്ഷ്യം വഹിച്ചത്. ട്രാഫിക് പൊലീസിന്റെ സേവനം ഇവിടെ ഉണ്ടെങ്കിലും ഗതാഗതക്കുരുക്കഴിക്കാൻ കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ഉള്ള സൗകര്യംവച്ച് ഗതാഗതം സുഗമമാക്കാനും പ്രശ്നപരിഹാരത്തിനുള്ള പോംവഴികൾ നഗരസഭയും പൊലീസും ചേർന്ന് കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Keywords: Kasaragod News, Kerala News, Traffic News, Traffic Jam, Highway News, National Highway, Malayalam News, Kasaragod: City in a traffic jam; Passengers in distress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia