city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയിംസ് കാസര്‍കോടിനു വേണം; ഒറ്റയാള്‍ സമരവുമായി ഭിന്നശേഷിക്കാരന്‍

മഞ്ചേശ്വരം: (www.kasargodvartha.com 03.06.2020) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും വൃക്കരോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കാസര്‍കോടിനു എയിംസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടു സെറിബ്രല്‍ പാല്‍സി ബാധിതനായ മുഹമ്മദലി നവാസ് വീട്ടുപടിക്കല്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യുവാവിന്റെ ഒറ്റയാള്‍ സമരത്തിനു ഡിഫറെന്റലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍, അക്കര ഫൗണ്ടേഷന്‍ ഭിന്നശേഷി ഹെല്‍പ് ലൈന്‍, ചാരിറ്റബിള്‍ സൊസൈറ്റി വാട്‌സാപ്പ് കൂട്ടായ്മ എന്നിവരുടെയും ജില്ലയിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയിലെ സമുന്നതരും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടിയും, ഭിന്നശേഷിക്കാരുടെ അവകാശ പോരാട്ടത്തിന് വേണ്ടിയും നവാസ് ഇതിനു മുമ്പും സമരങ്ങള്‍ നായിച്ചിട്ടുണ്ട്. തന്റെ രോഗ പരിമിതിയെ അവഗണിച്ചു സാമൂഹിക സേവന മേഖലയില്‍ മുഴുവന്‍ സമയം മാറ്റിവച്ചിരിക്കുകയാണ് ഈ 31 വയസ്സുകാരന്‍. ജനതാദളി (യുഡിഎഫ്)ന്റെ പിന്തുണയോടെ സമരം ഒപ്പുമരച്ചുവട്ടിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എയിംസ് കാസര്‍കോടിനു വേണം; ഒറ്റയാള്‍ സമരവുമായി ഭിന്നശേഷിക്കാരന്‍

വീട്ടിലെ ഒറ്റയാള്‍ സമരത്തിന് പിന്തുണയുമായി ഡി എ ഡബ്ല്യു സി സംസ്ഥാന പ്രസിഡന്റ് എ എല്‍ സലീം റാവുത്തര്‍, അക്കര ഫൗണ്ടേഷന്‍ മാനേജര്‍ മുഹമ്മദ് യാസിര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹി രതീഷ് കുണ്ടംകുഴി, രമേശ് ബോവിക്കാനം, രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, , Manjeshwaram, Kerala, News, Youth, Protest, Conducted, Kasaragod need AIIMS; differently abled youth protest conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia