M B Rajesh | ലഹരിക്കെതിരെ 'നശാമുക്ത് ഭാരത് അഭിയാന്' പദ്ധതിക്ക് കാസര്‍കോട്ട് തുടക്കമായി; ശരിയായ വിവരം ലഭിച്ചാല്‍ ഇടപെടാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എംബി രാജേഷ്; കുട്ടികളുടെ സ്വഭാവത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കണമെന്ന് മന്ത്രി
Aug 15, 2023, 21:34 IST
കാസര്‍കോട്: (www.kasargodvartha.com) യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച 'നശാമുക്ത് ഭാരത് അഭിയാന്' ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണവും എക്സൈസും വകുപ്പ് മന്ത്രി എം.ബി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന, എം.എല്‍.എ മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ കീഴില്‍ 2020ല്‍ ആവിഷ്കരിച്ച സുപ്രധാന പരിപാടിയാണ് നശാ മുക്ത് ഭാരത് അഭിയാന്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാല കാമ്പസുകള്‍, സ്കൂളുകള്‍, പൊതുസമൂഹം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളര്‍ത്തുക എന്നതാണ് നശാ മുക്ത് ഭാരത് അഭിയാന് ലക്ഷ്യമിടുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 372 ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന ഈ പദ്ധതി ഈ വര്‍ഷത്തോടെ ജില്ലയിലും ആരംഭിക്കുകയാണ്.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതും പുരോഗതി വിലയിരുത്തുന്നതും. ബോധവത്ക്കരണം നടത്തുക, മയക്കുമരുന്നിന് അടിമപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തുക, കൗണ്‍സലിംഗിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കുക, സേവന ദാദാക്കളെ ശാക്തീകരിക്കുക എന്നിവയാണ് നശാമുക്ത് ഭാരത് അഭിയാന് പദ്ധതിയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
കാഞ്ഞങ്ങാട്: യുവതലമുറയെ ലഹരിയില്‍ നിന്നു രക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബല്ലാ ഈസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരി വര്‍ജന മിഷന്റെ നിയോജക മണ്ഡലതല ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലുള്ള സ്ഥലം കണ്ടെത്തി നിയമ നടപടികളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാനാണ് വിമുക്തി നിയോജക മണ്ഡലതല ക്യാംപ് ലക്ഷ്യമിടുന്നത്. ധാരാളം ആളുകള്‍ ലഹരി ഉപയോഗിക്കുന്നവരെയും വില്ക്കുന്നവരെയും കണ്ടെത്താന്‍ മുന്നോട്ട് വരുന്നുണ്ട്. വാട്സാപിലൂടെയും മറ്റു സമൂഹിക മാധ്യമകളിലൂടെയും ഇത്തരം ഫോട്ടോകള്‍ അയയ്ക്കാനുള്ള സൗകര്യം എക്സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലഹരി മാഫിയകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. മാരകമായ ലഹരി വസ്തുക്കളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അറിയാതെയാണ് പലരും ഇത് തുടക്കത്തില്‍ ഉപയോഗിക്കുന്നത്. പിന്നീട് ഇതില്‍ നിന്നു പുറത്തു കടക്കാന്‍ പറ്റാത്തതെയാകുന്നു. ലഹരിയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും ഇന്ന് നിലവിലുണ്ട് എന്നാല്‍, ഇതിന്റെ അവസാനം ജീവിതം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ സാധാരണ മനുഷ്യരെ പോലെയല്ല പെരുമാറുന്നത്. മൃഗങ്ങളെക്കാള്‍ മോശമായാണ് ഇവര്‍ പെരുമാറുന്നത്. തങ്ങളുടെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ വിശ്വസിക്കാന്‍ രക്ഷിതാക്കള്‍ മടി കാണിക്കുന്നു.
ഇക്കാര്യത്തില്‍ യഥാര്ഥ്യത്തെ യഥാര്‍ഥ്യമായി തന്നെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. രക്ഷപ്പെടുത്താന്‍ കഴിയുന്നവരെ ലഹരിയില്‍ മോചിപ്പിക്കാനുള്ള വഴികള്‍ തേടണം. ഇടനിലക്കാരുടെയും വില്പന നടത്തുന്നവരുടെയും ഹോട്സ്പോട്ടുകള്‍ കണ്ടെത്തും. വിദ്യാലയങ്ങളില്‍ അടക്കം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. അധ്യാപകര്‍ ഭയന്ന് ഇക്കാര്യങ്ങള്‍ പറയാറില്ല. ഇത്തരം സംഭവങ്ങള്‍ കൃത്യമായി അധികൃതരെ അറിയിക്കണം. ലഹരി വസ്തുക്കള്‍ എത്തിച്ചു നല്കുന്നവരെയാണ് ശിക്ഷിക്കേണ്ടത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സ്വഭാവത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കണം.
ജാഗ്രത സമിതികള്‍ ശക്തമായും സജീവമായും പ്രവര്‍ത്തിക്കണം. ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും നടപടിയില്ലെങ്കില്‍ മന്ത്രിയെ നേരിട്ട് അറിയിക്കണം. വിവരം അറിഞ്ഞിട്ടും നടപടി എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. എക്സൈസ് ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, പഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി എ.പി.ഉഷ, കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷന്‍ ബില്‍ടെക് അബ്ദുല്ല, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.ലത, കെ. പ്രഭാവതി, കൗണ്‍സിലര്‍മാരായ എന്‍.അശോക് കുമാര്‍, കെ.വി മായാകുമാരി, കെ സുശീല, എന്‍. ഇന്ദിര, ടി.വി സുജിത്ത്.
ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ കെ. പ്രേം കൃഷ്ണ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി.മനോജ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍.നന്ദികേശന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്, ബല്ല സ്കൂള്‍ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയര്മാന് പി.അപ്പുക്കുട്ടന്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ. പി.പ്രഭാകരന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.വി.അരവിന്ദാക്ഷന്, പിടിഎ പ്രസിഡന്റ് എന്‍.ഗോപി, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി എം. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി.രാജീവ് സ്വാഗതവും കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മയക്കുമരുന്ന് വിപത്തിനെതിരെ ജനകീയ പ്രതിരോധം ഒപ്പു ശേഖരണം നടത്തി.

Keywords: M B Rajesh, Nasha Mukt Bharat Abhiyaan, Kerala News, Kasaragod News, Independence Day, Kasaragod: Nasha Mukt Bharat Abhiyaan begins.
< !- START disable copy paste -->