city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Festival | നവ്യാനുഭൂതി പകര്‍ന്ന് 'ചിലങ്ക'; കാസര്‍കോട് നഗരസഭയുടെ വനിതാ സാംസ്‌കാരികോത്സവം ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com) നഗരസഭാ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന വനിത സാംസ്‌കാരികോത്സവം 'ചിലങ്ക' ശ്രദ്ധേയമായി. കാസര്‍കോട് നഗരസഭ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വനിതകള്‍ക്കായി കഥാ രചന, കവിതാ രചന, ഉപന്യാസ രചന, ചിത്ര രചന മത്സരങ്ങളും ഒപ്പന, തിരുവാതിര, മാര്‍ഗംകളി, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, നാടകം, മെഹന്തി ഫെസ്റ്റ്, കരകൗശല - പുസ്തക പ്രദര്‍ശനം തുടങ്ങി വിവിധ പ്രദര്‍ശന പരിപാടികളും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ചകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
               
Festival | നവ്യാനുഭൂതി പകര്‍ന്ന് 'ചിലങ്ക'; കാസര്‍കോട് നഗരസഭയുടെ വനിതാ സാംസ്‌കാരികോത്സവം ശ്രദ്ധേയമായി

നഗരസഭാ പരിധിയിലെ ഏറ്റവും മുതിര്‍ന്ന വനിത ലക്ഷ്മി അമ്മയെ ആദരിച്ചു. 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗനവാടികള്‍ക്ക് നല്‍കുന്ന കുകറുകള്‍ ചടങ്ങില്‍ കൈമാറി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു.

നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, സ്ഥിരം സമിതി ചെയര്‍മാന്മാരായ ഖാലിദ് പച്ചക്കാട്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍ ലളിത എം, കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശകീല മജീദ്, ആശാ വര്‍കര്‍ മിനി, അംഗനവാടി ടീചര്‍ ജ്യോതി, സാഹിറ, തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടിവി ഭഗീരഥി സെമിനാറിന് നേതൃത്വം നല്‍കി. ദില്‍ന നന്ദി പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Festival, Kasaragod Municipality held Women's Cultural Festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia