Plastic waste | പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാട്ടം കടുപ്പിച്ച് കാസർകോട്ടെ ഈസക്കുഞ്ഞി; നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ വരെ സമീപിച്ചു
Mar 19, 2024, 17:05 IST
കാസർകോട്: (KasargodVartha) പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാട്ടം കടുപ്പിച്ച് കാസർകോട്ടെ ഈസക്കുഞ്ഞി. നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ വരെ സമീപിച്ചിട്ടും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പ്ലാസ്റ്റിക് വിൽക്കുന്നതിനെയോ ഉപയോഗിക്കുന്നതിനെയോ ഈസക്കുഞ്ഞിക്ക് പരാതിയില്ല. എന്നാൽ ഉപയോഗിച്ച മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെയും കത്തിക്കുന്നതിനെതിരെയുമാണ് തന്റെ പോരാട്ടമെന്നാണ് സാമൂഹ്യ പ്രവർത്തകൻ കൂടിയായ സീതാംഗോളിയിലെ ഈ പരിസ്ഥിതി സ്‌നേഹി പറഞ്ഞുവെക്കുന്നത്.
പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനായി വൃക്ഷത്തൈകൾ നൽകിയും മറ്റും ഈസക്കുഞ്ഞി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വന്ദേ ഭാരത് യാത്രക്കിടയിൽ പരിചയപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന് വരെ ഈസക്കുഞ്ഞി തന്റെ ബാഗിൽ വെച്ചിരുന്ന സപ്പോട്ട മരം കൈമാറിയിരുന്നു. ചെറുപ്പ കാലം തൊട്ടുതന്നെ പരിസ്ഥിതിയുമായി ജീവിക്കാൻ ഈസക്കുഞ്ഞി താത്പര്യപ്പെട്ടിരുന്നു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒരു കാര്യവും താൻ ചെയ്യാറില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വലിച്ചെറിയുന്ന ഡിസ്പോസിബിൾ ഗ്ലാസിലും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളിലും വൃക്ഷത്തൈകൾ നട്ടാണ് ഈസക്കുഞ്ഞി പ്ലാസ്റ്റികിനെതിരെയുള്ള തന്റെ പോരാട്ടം തുടങ്ങിയത്.
നേരത്തെ കുടകിൽ വ്യാപാരിയായിരുന്ന ഈസക്കുഞ്ഞി കുറച്ച് കാലം നെൽ കർഷകനായിരുന്നു. വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്ന് ഈസക്കുഞ്ഞി സാക്ഷ്യപ്പെടുത്തുന്നു. ഈ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്താനാണ് വനം വകുപ്പിന് പരാതി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ ഏതാനും നിർദേശങ്ങൾ ഈസക്കുഞ്ഞി മുന്നോട്ട് വെക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ എല്ലാത്തരം പ്ലാസ്റ്റികുകളും വലിച്ചെറിയാതെ ശേഖരിക്കാൻ നടപടിയെടുക്കണം, പ്ലാസ്റ്റിക് വിൽപന നടത്തുന്നവർ തന്നെ അത് തിരിച്ചെടുക്കാനും മുന്നോട്ട് വരണം, റോഡ് ടാർ ചെയ്യാൻ അടക്കം ശേഖരിക്കുന്ന പ്ലാസ്റ്റികുകൾ ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കണം, പ്ലാസ്റ്റിക് റീസൈകിളിങ് യൂണിറ്റുകൾ ഓരോ ജില്ലയിലും ആരംഭിക്കണം, പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ പിഴയടപ്പിക്കുന്നതിന് പകരം നിർബന്ധിത സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ. തരിശ് ഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കി മാറ്റണമെന്നും പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ കൂടി നിർബന്ധിത കൃഷിപ്പണിയിൽ പങ്കാളിയാക്കണമെന്നും ഇതിനായി മോണിറ്ററിങ് സെൽ രുപവത്കരിക്കണമെന്നും ഈസക്കുഞ്ഞി പറയുന്നു.

കാസർകോട് ജില്ലയിൽ 12 നദികൾ ഉണ്ടായിട്ടും ജല സമൃദ്ധി ഉണ്ടാകേണ്ട നാട് ഇപ്പോൾ വരൾച്ചയുടെ വക്കിലാണെന്ന് ഈസക്കുഞ്ഞി പറയുന്നു. തടയണ കെട്ടി വെള്ളം സംഭരിച്ചു കൃഷി യോഗ്യമാക്കാതെ, പെയ്യുന്ന മഴവെള്ളമെല്ലാം കടലിലേക്ക് ഒലിച്ചുപോയി കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് നമ്മുടെ നാട്. ഹരിത കർമസേന വഴി വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കുന്നതിന്റെ നേർ പകുതി പോലും വരുന്നില്ലെന്നും ബാക്കി വരുന്ന പ്ലാസ്റ്റികുകൾ മുഴുവൻ വലിച്ചെറിയുകയും കത്തിച്ച് കളയുകയുമാണ് ചെയ്യുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
ജീവൻ ബാബു കാസർകോട് ജില്ലാ കലക്ടറായിരുന്ന സമയത്ത് നേരിട്ട് കണ്ട് പ്രതിവിധി ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ ഈസക്കുഞ്ഞിയെ പോലെ ഓരോരുത്തരും നന്നായാൽ തന്നെ നമ്മുടെ നാട് പ്ലാസ്റ്റിക് വിമുക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈസക്കുഞ്ഞിയുടെ പോരാട്ടത്തിന് എല്ലാ വിധ പിന്തുണയും ജീവൻ ബാബു വാഗ്ദാനം ചെയ്തു. പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ പഞ്ചായത് ഓഫീസിന് മുന്നിൽ 'വേണം നമുക്ക് നല്ല ശ്വാസം' എന്ന പ്ലകാർഡുമേന്തി നടത്തിയ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി മുതൽ പഞ്ചായത്, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമീഷൻ, പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ സർവീസ് അതോറിറ്റി, വനം വകുപ്പ് തുടങ്ങി ഈസക്കുഞ്ഞി പരാതി നൽകാത്ത വകുപ്പുകൾ തന്നെ വിരളമാണ്.
ജീവൻ ബാബു കാസർകോട് ജില്ലാ കലക്ടറായിരുന്ന സമയത്ത് നേരിട്ട് കണ്ട് പ്രതിവിധി ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ ഈസക്കുഞ്ഞിയെ പോലെ ഓരോരുത്തരും നന്നായാൽ തന്നെ നമ്മുടെ നാട് പ്ലാസ്റ്റിക് വിമുക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈസക്കുഞ്ഞിയുടെ പോരാട്ടത്തിന് എല്ലാ വിധ പിന്തുണയും ജീവൻ ബാബു വാഗ്ദാനം ചെയ്തു. പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ പഞ്ചായത് ഓഫീസിന് മുന്നിൽ 'വേണം നമുക്ക് നല്ല ശ്വാസം' എന്ന പ്ലകാർഡുമേന്തി നടത്തിയ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി മുതൽ പഞ്ചായത്, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമീഷൻ, പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ സർവീസ് അതോറിറ്റി, വനം വകുപ്പ് തുടങ്ങി ഈസക്കുഞ്ഞി പരാതി നൽകാത്ത വകുപ്പുകൾ തന്നെ വിരളമാണ്.
നേരത്തെ കുടകിൽ വ്യാപാരിയായിരുന്ന ഈസക്കുഞ്ഞി കുറച്ച് കാലം നെൽ കർഷകനായിരുന്നു. വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്ന് ഈസക്കുഞ്ഞി സാക്ഷ്യപ്പെടുത്തുന്നു. ഈ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്താനാണ് വനം വകുപ്പിന് പരാതി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ ഏതാനും നിർദേശങ്ങൾ ഈസക്കുഞ്ഞി മുന്നോട്ട് വെക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ എല്ലാത്തരം പ്ലാസ്റ്റികുകളും വലിച്ചെറിയാതെ ശേഖരിക്കാൻ നടപടിയെടുക്കണം, പ്ലാസ്റ്റിക് വിൽപന നടത്തുന്നവർ തന്നെ അത് തിരിച്ചെടുക്കാനും മുന്നോട്ട് വരണം, റോഡ് ടാർ ചെയ്യാൻ അടക്കം ശേഖരിക്കുന്ന പ്ലാസ്റ്റികുകൾ ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കണം, പ്ലാസ്റ്റിക് റീസൈകിളിങ് യൂണിറ്റുകൾ ഓരോ ജില്ലയിലും ആരംഭിക്കണം, പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ പിഴയടപ്പിക്കുന്നതിന് പകരം നിർബന്ധിത സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ. തരിശ് ഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കി മാറ്റണമെന്നും പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ കൂടി നിർബന്ധിത കൃഷിപ്പണിയിൽ പങ്കാളിയാക്കണമെന്നും ഇതിനായി മോണിറ്ററിങ് സെൽ രുപവത്കരിക്കണമെന്നും ഈസക്കുഞ്ഞി പറയുന്നു.
Keywords: Plastic Waste, Malayalam News, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod: Eesa Kunhi's fight against plastic waste.
< !- START disable copy paste -->