Arts Fest | കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കാറഡുക്ക ഒരുങ്ങി; ചൊവ്വയും ബുധനും സ്റ്റേജിതര ഇനങ്ങൾ; സ്റ്റേജിനങ്ങൾ 7 മുതൽ 9 വരെ
Dec 4, 2023, 15:11 IST
കാസർകോട്: (KasargodVartha) 2023 – 24 വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കാറഡുക്ക ജിവിഎച്എസ്എസിൽ ചൊവ്വാഴ്ച തുടക്കമാകും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് വരെ നീളുന്ന കലോത്സവം ഏഴിന് വൈകിട്ട് നാലിന് നിയമസഭാ സ്‌പീകർ എ എൻ ശംസീർ ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനാകും. ജില്ലയിലെ എംഎൽഎമാരും തദ്ദേശ ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്‌ണൻ സ്വാഗതം പറയും.
ചൊവ്വയും ബുധനും സ്റ്റേജിതര ഇനങ്ങളും ഏഴു മുതൽ ഒമ്പത് വരെ സ്റ്റേജിനങ്ങളും അരങ്ങേറും. മൊത്തം 305 ഇനങ്ങളിലാണ് കൗമാര പ്രതിഭകൾ മാറ്റുരക്കുന്നത്. ഇതിൽ സംസ്ഥാന മാന്വലിൽ ഉൾപ്പെടാത്ത എട്ട് കന്നഡ ഇനങ്ങളുമുണ്ട്. യുപി, എച് എസ്, എച് എസ് എസ് വിഭാഗത്തിലായി 4112 പ്രതിഭകൾ കാറഡുക്കയിൽ മത്സരിക്കാനെത്തും. സ്റ്റേജിതര ഇനങ്ങൾ ആരംഭിക്കുന്ന ചൊവ്വാഴ്ച എട്ട് വേദിയിലും ബുധനാഴ്‌ച ഏഴ് വേദിയിലും പരിപടികൾ നടക്കും.
സ്‌റ്റേജിനങ്ങൾ തുടങ്ങുന്ന വ്യാഴാഴ്ച 12 വേദിയിലും വെള്ളിയും ശനിയും 10 വേദികളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിൽ ആകെ 83 സ്റ്റേജിതര ഇനങ്ങളും 222 സ്റ്റേജിനങ്ങളുമാണുള്ളത്. 92 ഇനങ്ങളിൽ സബ് ജില്ലകളിൽ നിന്നും അപീലുമായി എത്തി. ഇതിൽ അംഗീകാരം ലഭിച്ച 301 കുട്ടികളും മത്സരിക്കാനെത്തും.
കലോത്സവ നഗരിയിലേക്കുള്ള റൂട്:
കാസർകോട് ടൗണിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണുള്ളത്. ചെർക്കളയിൽ നിന്ന് ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാതയിലൂടെ വരികയാണെങ്കിൽ പതിമൂന്നാംമൈൽ, കർമംതോടി എന്നിവിടങ്ങൾ പ്രധാന ബസ് സ്റ്റോപ് ഉണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ശാന്തിനഗറിൽ നിന്ന് ഇടത് ഭാഗത്ത് കൂടി പൈക്ക-മുള്ളേരിയ റോഡിലൂടെ വന്നാലും സ്‌കൂളിലെത്താം. പതിമൂന്നാം മൈൽ, കർമംതോടി എന്നിവിടങ്ങളിൽ നിന്നും റോഡ് വഴിയും പോകാം. ചെർക്കളയിൽ നിന്ന് നെല്ലിക്കട്ട - പൈക്ക- മുള്ളേരിയ റൂടിൽ വന്നാലും കലോത്സവ നഗരിയിലെത്താം
എല്ലാവർക്കും ഭക്ഷണം:
കാറഡുക്ക പ്രദേശത്തെ ഒമ്പത് പ്രദേശങ്ങളിൽ വിപുലമായ പ്രാദേശിക കമിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. ഓരോ വീടുകളും കയറിയിറങ്ങി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നു. കുടുംബശ്രീ, യുവജന ക്ലബുകൾ, സാംസ്കാരിക സംഘടനകൾ ഉൾപെടെ എല്ലാവരും ഇതിനായി രംഗത്തുണ്ട്.
ഗ്രീൻ പ്രോടോകോൾ:
കലോത്സവം ഹരിത ചട്ടം കർശനമായി പാലിച്ച് നടത്തും. കലോത്സവ നഗരിക്ക് പുറത്തും ഇത് പാലിക്കും. വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ഇതുമായി സഹകരിക്കും. ഇതിനായി ബോധവത്കരണ പരിപാടികളും കാംപയിനും സംഘടിപ്പിച്ചു. നിർദേശങ്ങളും നൽകിയിട്ടുണ്ട്.
സുവനീർ:
സുവനീർ ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്യും. പ്രശസ്ത എഴുത്തുകാരുടെ രചനകൾ, നാടിന്റെ കഥ, സ്‌കൂൾ ചരിത്രം, സാംസ്കാരിക മുന്നേറ്റം, സാഹിത്യ സൃഷ്ടികൾ ഉൾപ്പെടെയുള്ള സുവനീർ സ്പീകർ പ്രകാശനം ചെയ്യും. ചിത്രകാരൻ സി കെ നായർ കാനത്തൂർ ഏറ്റുവാങ്ങും. ഇ-പതിപ്പും പുറത്തിറക്കും.
വിളംബര ഘോഷയാത്ര:
വിളംബര ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് നാലിന് മുള്ളേരിയ ടൗണിൽ നടക്കും. മുള്ളേരിയ ആരോഗ്യ കേന്ദ്രത്തിനു സമീപത്ത് വച്ച് ആരംഭിക്കുന്ന ജാഥ സഹകരണ ആശുപത്രിക്ക് മുൻവശത്ത് സമാപിക്കും.
കലവറ നിറയ്ക്കൽ:
നാട് മുഴുവൻ ശേഖരിച്ച ഭക്ഷ്യ വിഭവങ്ങൾ ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പതിനൊന്നര വരെയുള്ള സമയങ്ങളിൽ ഘോഷയാത്രകളായി കലവറയിലെത്തും. കോളിയടുക്കം, നെച്ചിപ്പടുപ്പ്, അടുക്കം, കർമംതോടി, കൊട്ടംകുഴി, പതിമൂന്നാംമൈൽ, എരിഞ്ചേരി, അടുക്കത്തൊട്ടി, മൂടാങ്കുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കുക.
കാറെടുക്കാതെ കാറഡുക്കക്കാർ
സ്‌കൂൾ പരിസരത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ‘കാറെടുക്കാതെ കാറഡുക്കക്കാർ' എന്ന കാംപയിൻ കൊണ്ട് വരും. സംസ്ഥാന ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവശത്ത് നടക്കുന്ന സ്ഥലത്ത് പാർകിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാലും നാട്ടുകാർ വാഹനം ഒഴിവാക്കിയാൽ ഗതാഗത തടസം ഒഴിവാകും. സ്‌കൂൾ നിൽക്കുന്ന പ്രദേശത്തിന് എല്ലാ ഭാഗത്തേക്കും പോകാനുള്ള റോഡുകൾ ഉണ്ട്.
മാധ്യമ അവാർഡ്:
ജില്ലാ സ്കൂൾ കലോത്സവം റിപോർട് ചെയ്യുന്ന മികച്ച ഓൺ ലൈൻ, അച്ചടി മാധ്യമങ്ങൾക്ക് മത്സരം സംഘടിപ്പിക്കുന്നു. മികച്ച റിപോർടിങിനാണ് സമ്മാനം നൽകുക. കലോത്സവ ദിനങ്ങളിലെ വാർത്തകളാണ് അവാർഡിന് പരിഗണിക്കുന്നത്.
വാർത്താസമ്മേളനത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്‌ണൻ, കാറഡുക്ക ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്‌ണ, ഡിഡിഇ എൻ നന്ദികേശൻ, കെ സുരേഷ് കുമാർ, വിനോദ് പായം, കെ ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Arts Fest, Students, Malayalam News, Food, Media Award, Inauguration, Kasaragod district school arts fest begins from Tuesday.
< !- START disable copy paste -->