Attacked | കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം; അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു
Mar 4, 2023, 13:13 IST
ബേഡകം: (www.kasargodvartha.com) കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ കോണ്‍ഗ്രസ് മണ്ഡലം സെക്രടറി വേണുവിന് നേരെയാണ് അക്രമം നടന്നത്. കുത്തേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം.
സ്ഥലത്തെ ഒരു വീടിന്റെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട സല്‍കാരത്തിനിടയില്‍ മൂന്നംഗ സംഘം വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. വേണുവിനെ കൊലപ്പെടുത്താന്‍ കത്തികൊണ്ട് തലയ്ക് കുത്തുന്നതിനിടയില്‍ കൈകൊണ്ട് തടുത്തപ്പോഴാണ് കൈക്ക് ആഴത്തില്‍ മുറിവേറ്റതെന്നാണ് വേണുവിന്റെ മൊഴി.
ഉടന്‍ തന്നെ ബേഡകം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.