Champions | സംസ്ഥാന കേരളോത്സവം: പുരുഷ-വനിതാ വിഭാഗം വടംവലിയിലും വനിതാ കബഡിയിലും കാസർകോട് ചാംപ്യന്മാർ
Mar 19, 2024, 11:51 IST
കാസർകോട്: (KasargodVartha) തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ പുരുഷ-വനിതാ വിഭാഗം വടംവലിയിലും വനിതാ വിഭാഗം കബഡിയിലും കാസർകോടിന് കിരീടം. തുടർച്ചയായി അഞ്ചാംതവണയാണ് വടംവലിയിൽ കാസർകോട് ജേതാക്കളാകുന്നത്. സെൻട്രർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ തൃശൂരിനെയും വനിതാവിഭാഗത്തിൽ കോഴിക്കോടിനെയുമാണ് പരാജയപ്പെടുത്തിയത്.
പുരുഷവിഭാഗത്തിൽ സൗഹൃദ ബറോട്ടിയും വനിതാ വിഭാഗത്തിൽ കുറ്റിക്കോൽ ടി സി ഗ്രന്ഥാലയവുമാണ് മത്സരിച്ചത്. പുരുഷ ടീം: സി ശ്രീജേഷ് കുമാർ, സി അരുൺ കുമാർ, കെ കൃപേഷ്, എം ഗോകുൽ കൃഷ്ണൻ, വി എം മിഥുൻരാജ്, യദുകൃഷ്ണൻ, പി സൂരജ്, കെ രാഹുൽ, കെ ശ്രീകുമാർ, പി വി മണികണ്ഠൻ (കോച്). വനിതാടീം: എം അഞ്ജിത, കെ രേവതി മോഹൻ, കീർത്തന കൃഷ്ണൻ, ഉണ്ണിമായ ഭാസ്കരൻ, കെ അനഘ, ശ്രീതു നമ്പ്യാർ, അമിത മോഹൻ, സി ഡി അഞ്ജിത, ഒ എൻ ആശ, സുധീഷ് (കോച്).
ആവേശകരമായ വനിതാ കബഡി മത്സരത്തിൽ താരനിബിഡമായ പാലക്കാടിനെ 25 നെതിരെ 28 പോയിന്റുകൾക്ക് തോൽപിച്ചാണ് കാസർകോട് ജില്ലാ ടീം ചാംപ്യന്മാരായത്. കഴിഞ്ഞ വർഷത്തെ മത്സരത്തിൽ സെമി ഫൈനലിൽ കൊല്ലം ജില്ലയോട് ഏറ്റ തോൽവിക്ക് മധുര പ്രതികാരം കൂടിയാണ് ഈ വിജയം. ഒലീവ് ബംബ്രാണ ടീമാണ് മത്സരിച്ചത്.
ടീം മാനജർ ജുബൈർ കുമ്പള, കോച് സുനിൽ എന്നിവരാണ് ടീമിനെ പാകപ്പെടുത്തിയത്. ദേശീയ താരങ്ങളായ ഉമ്മു ജമീല, രമ്യ, ദേവിക, മൈത്രി എന്നിവർ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു. ജേതാക്കളായ വനിതാ കബഡി ടീമിനെ കാസർകോട് ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷനുംകുമ്പള ഫുട്ബോൾ അകാഡമി പ്രസിഡണ്ടുമായ അശ്റഫ് കർള അഭിനന്ദിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Sports, Champions, Kabaddi, Women's, Kasaragod champions in men's and women's tug-of-war and women's kabaddi. < !- START disable copy paste -->