Conference postponed | കർഷകസംഘം ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് നഗരിയിൽ പതാക ഉയർത്തിയതിന് പിന്നാലെ കോടിയേരിയുടെ മരണവാർത്തയെത്തി; തുടർ പരിപാടികൾ മാറ്റിവെച്ചു
Oct 2, 2022, 12:15 IST
പാലക്കുന്ന്: (www.kasargodvartha.com) കർഷകസംഘം ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് പാലക്കുന്നിലെ പൊതുസമ്മേളന നഗരിയിൽ ചെമ്പതാക ഉയർത്തിയതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്തയെത്തി. ഇതോടെ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പാലക്കുന്നില്‍ നടത്താന്‍ തീരുമാനിച്ച കര്‍ഷക സംഘം ജില്ലാ സമ്മേളനം മാറ്റിവച്ചതായി ജില്ലാ സെക്രടറി അറിയിച്ചു.
പ്രതിനിധി സമ്മേളനം പാലക്കുന്ന് പള്ളം മാഷ് ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ ഞായർ രാവിലെ പത്തിന് സംസ്ഥാന സെക്രടറി വത്സൻ പാനോളിയും പാലക്കുന്ന് ടൗണിലെ പി രാഘവൻ നഗറിൽ പൊതുയോഗം സിപിഎം കേന്ദ്ര കമിറ്റിയംഗം കെ കെ ശൈലജ എംഎൽഎയുമാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക, കൊടിമരം ജാഥകൾ ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിച്ചു. പൊതുസമ്മേളന നഗറൽ സംഘാടകസമിതി ചെയർമാൻ മധു മുതിയക്കാൽ പതാകയുയർത്തി. ജില്ലാ സെക്രടറി പി ജനാർദനൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം നഗറിൽ ഉയർത്താനുള്ള പതാക ജാഥ പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് തുടങ്ങിയത്. സംസ്ഥാന ജോയിന്റ് സെക്രടറി സി എച് കുഞ്ഞമ്പു എംഎൽഎ, ജാഥ ലീഡർ കെ ആർ ജയാനന്ദന് പതാക നൽകി ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ റസാഖ് ചിപ്പാർ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രടറി കെ വി കുഞ്ഞിരാമൻ സംസാരിച്ചു. അശോക ഭണ്ഡാരി സ്വാഗതം പറഞ്ഞു.
കൊടിമര ജാഥ ഉദുമ മുല്ലച്ചേരി മൊട്ടമ്മലിലെ എം കുഞ്ഞമ്പുനായർ സ്‌മൃതി മണ്ഡപത്തിൽ നിന്നാണ് ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ, ജാഥ ലീഡർ കുന്നൂച്ചി കുഞ്ഞിരാമന് കൊടിമരം കൈമാറി. വി സുധാകരൻ അധ്യക്ഷനായി. കെ സന്തോഷ്‌കുമാർ സംസാരിച്ചു. പി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമിറ്റിയംഗം എം വി കോമൻ നമ്പ്യാർ പതാക ജില്ലാ ട്രഷറർ പി ആർ ചാക്കോയ്ക്ക് കൈമാറി. കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. സി കുഞ്ഞികൃഷ്ണൻ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
കൊടിമര ജാഥ ചെർക്കാപ്പാറ എം കുഞ്ഞിരാമൻ നഗറിൽ നിന്നാരംഭിച്ചു. ജില്ലാ സെക്രടറി പി ജനാർദനൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമിയറ്റംഗം ടി പി ശാന്ത ഏറ്റുവാങ്ങി. ടി അശോക്‌കുമാർ അധ്യക്ഷനായി. രാഘവൻ വെളുത്തോളി സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പതാക, കൊടിമരം ജാഥകൾ പാലക്കുന്നിൽ സംഗമിച്ചു.
Keywords: Palakunnu, Kasaragod, Kerala, News, Top-Headlines, Conference, Kodiyeri Balakrishnan, Death, Programme, Farmers-meet, Uduma, Karshaka Sangham District Conference postponed.