city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PN Shaji | കേരള സര്‍വകലാശാല കോഴക്കേസില്‍ ആരോപണവിധേയനായ വിധി കര്‍ത്താവിന്റെ മരണം; നിരപരാധിയെന്ന് ആത്മഹത്യാ കുറിപ്പ്; അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞതായി ഷാജിയുടെ മാതാവ്

കണ്ണൂര്‍: (KasargodVartha) കേരള സര്‍വകലാശാല കോഴക്കേസില്‍ ആരോപണവിധേയനായ വിധി കര്‍ത്താവിന്റെ മരണം പൊലീസ് വ്യാഴാഴ്ച (14.03.2024) ചോദ്യം ചെയ്യാനിരിക്കെയായിരുന്നു. കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ബുധനാഴ്ചയാണ് (13.03.2024)കണ്ണൂര്‍ ചൊവ്വയിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പണം വാങ്ങിയില്ലെന്നും നിരപരാധിയാണ് എന്നുമുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് വിധികര്‍ത്താവായ പി എന്‍ ഷാജി.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോര്‍ടം നടത്തും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഉച്ചയോടെയാകും പോസ്റ്റുമോര്‍ടം.

ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഷാജിയുടെ മരണം. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും പൊലീസിന് മുന്നില്‍ ഹാജരാകും. കെ എസ് യു യൂണിയന്‍ ഭരിക്കുന്ന മാര്‍ ഇവാനിയോസ് കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാന്‍ എസ് എഫ് ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികര്‍ത്താവിന്റെ മരണത്തിന് എസ് എഫ് ഐയാണ് ഉത്തരവാദിയെന്നാരോപിച്ച് എ ബി വി പി രംഗത്തെത്തി.

അതിനിടെ, കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികര്‍ത്താവ് ഷാജിയുടെ മാതാവ് ലളിത മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങിയിട്ടില്ലെന്ന് മകന്‍ കരഞ്ഞ് പറഞ്ഞു, മൂന്ന് ദിവസവും ഇത് തന്നെയാണ് ആവര്‍ത്തിച്ചതെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്.

PN Shaji | കേരള സര്‍വകലാശാല കോഴക്കേസില്‍ ആരോപണവിധേയനായ വിധി കര്‍ത്താവിന്റെ മരണം; നിരപരാധിയെന്ന് ആത്മഹത്യാ കുറിപ്പ്; അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞതായി ഷാജിയുടെ മാതാവ്

'കോഴ ഒക്കെ വാങ്ങുന്നയാണെങ്കില്‍ കൂര ഇങ്ങനെയാകുമോ മക്കളേ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്' അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മാനസിക സംഘര്‍ഷമാണ് ഷാജിയെ തളര്‍ത്തിയതെന്ന് സഹോദരന്‍ അനില്‍കുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകള്‍ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുന്‍പ് ഷാജി പറഞ്ഞതായും എന്നാല്‍ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kannur Kerala University, Arts Fest, Judge, Death, Allegation, Police, Booked, Started, Investigation, Probe, Police, Mother, Brother, Kannur: PN Shaji's mother and brother about his death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia