Award | കന്നഡ സാഹിത്യ പരിഷത്തിന്റെ നരസിംഹ ജോഗി ദത്തി പുരസ്‌കാരം കാസര്‍കോട് ചിന്നയ്ക്ക്; അഭിമാനത്തില്‍ ജന്മനാട്
Aug 2, 2023, 20:30 IST
കാസര്‍കോട്: (www.kasargodvartha.com) കന്നഡ സാഹിത്യ പരിഷത്ത് നല്‍കുന്ന 2022 വര്‍ഷത്തെ നരസിംഹ ജോഗി ദത്തി പുരസ്‌കാരത്തിന് പ്രശസ്ത നാടകപ്രവര്‍ത്തകനും നടനും സംവിധായകനും കൊങ്കണി സാഹിത്യ അകാഡമി മുന്‍ പ്രസിഡന്റുമായ കാസര്‍കോട് ചിന്ന അര്‍ഹനായി. ഓഗസ്റ്റ് നാലിന് ബെംഗ്‌ളൂറില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. നാടക മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അവാര്‍ഡ് നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് കാസര്‍കോട്ടെ മണ്ണിന് സമ്മാനിക്കുന്നുവെന്നും കാസര്‍കോട് ചിന്ന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നാടകങ്ങള്‍ സംവിധാനം ചെയ്തും മികച്ച വേഷങ്ങള്‍ സൃഷ്ടിച്ചും നിരവധി നാടകങ്ങളില്‍ അഭിനയിച്ചും കലാസംഘങ്ങള്‍ കെട്ടിപ്പടുത്തും എസ് ശ്രീനിവാസ റാവു എന്ന കാസര്‍കോട് ചിന്ന കര്‍ണാടകയിലും കേരളത്തിലും അമച്വര്‍ നാടക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ബെംഗ്‌ളൂറിലെ ആദര്‍ശ ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റിയൂടില്‍ നിന്ന് സ്വര്‍ണമെഡലോടെ പാസായ ചിന്ന മലയാളം, കന്നഡ, തുളു, കൊങ്കണി തുടങ്ങിയ ഭാഷകളിലായി 400 ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കുള്ളന്‍, തെന്നാലിരാമ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലും നിരവധി ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍പ്രൈസ് എന്ന ഹിന്ദി ഷോര്‍ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പ്രായ പ്രായ പ്രായ, രാവണ രാജ്യ, ദരോദേഗല നടുവേ, പ്രേമാഗ്‌നി (തുളു), സ്‌നേഹ സിന്ദൂരം (മലയാളം), ബ്രേകിംഗ് ന്യൂസ്, ദേവര നാടിനല്ലി (കന്നഡ) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത 'ഉജ്വാദു' (കൊങ്കണി) 2011-ലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡും മികച്ച സംവിധായകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.
കേരള സംസ്ഥാന ഭാഷാ ന്യൂനപക്ഷ സമിതി, കര്‍ണാടക നാടക അകാഡമി, കര്‍ണാടക കൊങ്കണി സാഹിത്യ അകാഡമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മര്‍ചന്റ്സ് അസോസിയേഷന്‍ മെമ്പറും മുന്‍ ജെനറല്‍ സെക്രടറിയുമാണ്. നിരവധി അവാര്‍ഡുകളും തേടിയെത്തിയിട്ടുണ്ട്. പുരസ്‌കാര നേട്ടത്തില്‍ കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ കാസര്‍കോട് ചിന്നയെ അഭിനന്ദിച്ചു.

Keywords: Kannada Sahitya Parishat, Narasimha Jogi Dutti Award, Kasaragod Chinna, Kerala News, Kasaragod News, Malayalam News, Kannada Sahitya Parishat's Narasimha Jogi Dutti Award to Kasaragod Chinna.
< !- START disable copy paste -->