New street lights | കാഞ്ഞങ്ങാട് നഗരത്തിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി
Jun 12, 2022, 12:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നഗരത്തിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. നൂറ് ലൈറ്റുകൾ സ്ഥാപിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. വ്യാപാരഭവൻ മുതൽ നോർത് കോട്ടച്ചേരി വരെ സർവീസ് റോഡ് ഡിവൈഡറിലാണ് ആദ്യഘട്ടത്തിൽ ലൈറ്റ് സ്ഥാപിക്കുന്നത്.
തുടർന്ന് കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിലും, മെയിൻ റോഡ് ഡിവൈഡറിലെ കേടായ ലൈറ്റുകളും മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത പറഞ്ഞു.
നഗരത്തിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ഇവിടെയെത്തുന്നവർക്കും ഏറെ അനുഗ്രഹമാവുന്നതാണ് പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നടപടി.

Keywords: Kanhangad: Installation works of new street lights began, Kerala,Kanhangad, Kasaragod, News, Top-Headlines, Street, Lights, Railway, Road.
< !- START disable copy paste -->