city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fact Check | സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന കൈതക്കാട്ടെ 'പ്രേതം'; സത്യാവസ്ഥ ഇതാണ്

ചെറുവത്തൂര്‍: (KasargodVartha) കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു വരുന്ന കൈതക്കാട്ടെ കാറിലെ പ്രേതം കെട്ടുകഥയാണെന്ന് തെളിഞ്ഞു. എ ഐ കാമറയില്‍ പതിഞ്ഞ ഒരു ചിത്രമാണ് ചില സ്ത്രീകളുടെ സന്ദേശത്തോടെ പ്രചരിപ്പിക്കുന്നത്. ചിത്രം വിവിധ വാട്‍സ്ആപ് ഗ്രൂപുകളിലും മറ്റുമായി പ്രചരിക്കുന്നുമുണ്ട്.

Fact Check | സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന കൈതക്കാട്ടെ 'പ്രേതം'; സത്യാവസ്ഥ ഇതാണ്

കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സഹോദരന്‍ ഹോസ്റ്റലില്‍ നിന്നും കാറിൽ കൂട്ടിക്കൊണ്ട് വരുന്നതിനിടയില്‍ എ ഐ കാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ പിറകിലിരിക്കുന്ന സ്ത്രീ കൈതക്കാട്ട് മുമ്പ് മരിച്ച സ്ത്രീയാണെന്നും ഇവരുടെ ഫോടോയാണ് ചിത്രത്തിലുള്ളതെന്നും ഇത് പ്രേതമെന്നുമാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. എന്നാല്‍ ഇത് തീർത്തും തെറ്റാണെന്നും വെറും കെട്ടുകഥയാണെന്നും കൈതക്കാട് സ്വദേശിയും കാറിലെ ചിത്രത്തിലുള്ള യുവാവിന്റെ അയല്‍വാസിയും പൊതു പ്രവര്‍ത്തകനുമായ സജീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വാഹനത്തിൽ പിറകിൽ ഉണ്ടായിരുന്നത് സ്ത്രീയുടെ മക്കളാണെന്നും സജീഷ് വ്യക്തമാക്കി. യുവാവ് പയ്യന്നൂരിലെ ക്വാര്‍ടേഴ്‌സിലേക്ക് ഇളയമ്മയെ മുന്നിലെ സീറ്റിലും രണ്ട് മക്കളെ പിന്നിലെ സീറ്റിലുമിരുത്തി പയ്യന്നൂർ ഭാഗത്തേക്ക് പോകുമ്പോഴാണ് സെപ്റ്റംബർ മൂന്നിന് രാത്രി 8.27ന് പയ്യന്നൂര്‍ റെയില്‍വേ മേല്‍പാലത്തിന് സമീപമുള്ള കാമറയില്‍ പതിഞ്ഞത്. മുൻ സീറ്റിലിരുന്നവർ സീറ്റ് ബെല്‍റ്റ് ഇടാത്തതിനാലാണ് വാഹന ഉടമയ്ക്ക് ചിത്രവും നോടീസും ലഭിച്ചത്.

വിൻഡ് ഷീൽഡിൻ്റെ പ്രതിച്ഛായയും രാത്രി ആയതിനാൽ പ്രത്യേകിച്ച് ചിത്രം അല്പം ഇരുണ്ടതും കാരണം അകത്തിരിക്കുന്ന ആളുകളിലെ ദൃശ്യങ്ങളിൽ രൂപവും പ്രായവും വ്യത്യാസം തോന്നിച്ചു. ഇത് പ്രേത കഥ പ്രചരിപ്പിക്കാൻ കൊഴുപ്പേകുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഈ ചിത്രം ഫാമിലി ഗ്രൂപിലോ മറ്റോ ഇട്ടപ്പോള്‍ പുറത്ത് പോയതാണെന്നാണ് സംശയം.

അതേസമയം, മക്കളെ കൂടാതെ പിറകിൽ ഒരു സ്ത്രീയുടെ ചിത്രം എങ്ങനെയാണ് കയറിവന്നതെന്ന് കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാകുകയുള്ളൂ. പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ മോടോർ വാഹന വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

Fact Check | സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന കൈതക്കാട്ടെ 'പ്രേതം'; സത്യാവസ്ഥ ഇതാണ്

കാറിൽ സഞ്ചരിച്ച വീട്ടമ്മയായ യുവതിയെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന പെണ്‍കുട്ടിയായി ചിത്രീകരിച്ചത് തന്നെ വ്യാജപ്രചാരണത്തിന്റെ ഭാഗമാണെന്നാണ് വിമർശനം. മുമ്പ് മരിച്ച ഒരു സ്ത്രീയുടേതാണ് പിറകിൽ കാണുന്ന ചിത്രമെന്ന് കൂട്ടിച്ചേര്‍ത്തതോടെ വ്യാജനും പ്രേതകഥയ്ക്കും പ്രചാരണ ശക്തിയേറി. മരിച്ച സ്ത്രീ പ്രായമായവരായിരുന്നു. ചിത്രവുമായി ഒരു സാമ്യതയുമില്ല. അതുകൊണ്ടു തന്നെ സത്യാവസ്ഥ ബോധ്യപ്പെട്ടതിനാല്‍ ആരും ഈ ചിത്രവും ശബ്‌ദ സന്ദേശവും പ്രേതകഥയാക്കി പ്രചരിപ്പിക്കരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും പ്രേതമല്ലെന്നും ഇവർ വ്യക്തമാക്കുന്നു.

(Updated)

Keywords: News, Kerala, Kasaragod, Cheruvathur, Ghost Story, Car, AI Camera, Fact Checking, College Student, Woman, Kaitakad Ghost Story Fake Propaganda Revealed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia