city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പി.പ്രസാദിന്

കാസര്‍കോട്:(www.kasargodvartha.com 25/01/2020) ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് തൃക്കരിപ്പൂര്‍ ടി സി എന്‍ ചാനലിലെ പി.പ്രസാദ് അര്‍ഹനായി. ഇക്കുറി ജില്ലയിലെ മികച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പി.പ്രസാദിന്


പ്രസാദിന്റെ കുടിവെള്ളം വില്‍പ്പനക്ക് എന്ന വാര്‍ത്തയാണ് അവാര്‍ഡിനായി ജൂറി തിരഞ്ഞെടുത്തത്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തെ വെല്ലുവിളികളെ അതിജീവിച്ച് ചിത്രീകരിച്ച് ജനങ്ങളിലെത്തിച്ചതായും പ്രാദേശിക ചാനലുകളുടെ പരിമിതികള്‍ക്കിടയിലും ശക്തമായ ഭാഷയോടെ ദൃശ്യമികവോടെ വാര്‍ത്ത തയ്യാറാക്കിയതായും നാടിന്റെ പ്രശ്നങ്ങളും പരാതികളും പ്രയാസങ്ങളും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയെന്ന മാധ്യമധര്‍മം ലേഖകന്‍ നിറവേറ്റിയതായും ജൂറി അഭിപ്രായപ്പെട്ടു.

കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പി.പ്രസാദിന്

ഇ.വി.ഉണ്ണികൃഷ്ണന്‍, സണ്ണി ജോസഫ്, ഷാജു ചന്തപ്പുര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിക്കും. ഡോ.സോമന്‍ കടലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Kerala, Award, MLA, P Prasad, Jury,K Krishnan Memorial Journalist Award got P prasad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia