ലീഡറുടെ ചരമദിനം ബ്ലോക് കോൺഗ്രസ് കമിറ്റി ഓഫീസ് വരാന്തയിൽ നടത്തി നേതാക്കളും പ്രവർത്തകരും
Dec 24, 2021, 16:42 IST
കുമ്പള: (www.kasargodvartha.com 24.12.2021) കേരളത്തിൽ കോൺഗ്രസിന് ശക്തമായ വിലാസമുണ്ടാക്കി കൊടുത്ത ലീഡർ കെ കരുണാകരന്റെ പതിനൊന്നാം ചരമ വാർഷികം കുമ്പളയിൽ ബ്ലോക് കോൺഗ്രസ് കമിറ്റി ഓഫീസിന്റെ വരാന്തയിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണ പ്രഭുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളായ മഞ്ജുനാഥ രാമ, തോമസ് റോഡ്രിഗസ് തുടങ്ങിയവർ അനുസ്മരണം ചടങ്ങിന് നേതൃത്വം നൽകി.
നാലു ദശാബ്ദത്തിലധികം ബ്ലോക് കോൺഗ്രസ് കമിറ്റി പ്രസിഡന്റായിരുന്ന സാമിക്കുട്ടി മാഷിനെ തൽസ്ഥാനത്ത് നിന്നും മാറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ തുടർന്ന് ബ്ലോക് കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന വാടക കെട്ടിടം പൂട്ടി അദ്ദേഹം താക്കോലുമായി പോവുകയായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.
രണ്ട് മാസമായി ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ലീഡറുടെ ചരമവാർഷികത്തിനെങ്കിലും ഓഫീസ് തുറക്കുമെന്ന് കരുതി ബ്ലോക് നേതാക്കൾ ഏറെകാത്തുനിന്നിട്ടും തുറക്കാത്തതിനാൽ ഓഫീസ് വരാന്തയിൽ കസേരയിൽ ചിത്രം വെച്ച് അലങ്കരിച്ച് ചരമവാർഷികം ആചരിക്കുകയായിരുന്നു. ലീഡർ കോൺഗ്രസ് പ്രസ്ഥാനത്തിനും യു ഡി എഫിനും നൽകിയ സംഭാവനകൾ നേതാക്കൾ ചടങ്ങിൽ അനുസ്മരിച്ചു.
Keywords: Kerala, Kumbala, News, Top-Headlines, Congress, Leader, Death-anniversary, UDF, K Karunakarn's death anniversary observed. < !- START disable copy paste -->