ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി
Jan 4, 2016, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2016) ഗള്‍ഫുകാരനായ നീലേശ്വരം അടുക്കത്തുപറമ്പിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ (24) യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ 27ലേക്ക് മാറ്റി. കഴിഞ്ഞ മാസം 29ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിക്കേണ്ടിയിരുന്ന വിചാരണ, കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് വെള്ളരിക്കുണ്ട് നര്‍ക്കിലക്കാട്ടെ കോട്ടമല പി കെ കുഞ്ഞികൃഷ്ണന്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
2012 ഫെബ്രുവരി 19ന് രാത്രി 8.30 മണിയോടെയാണ് ജിഷ ഭര്‍തൃവീട്ടിലെ അടുക്കളയില്‍ പപ്പടം കാച്ചുന്നതിനിടെ ജോലിക്കാരന്‍ ഒഡീഷ ജൂഡ്പൂര്‍ ഹസ്താദറിലെ തുഷാര്‍ സേന്‍ മാലിക് എന്ന മദന്‍മാലിക്കിന്റെ (24) കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് മദന്‍മാലികിനെ അറസ്റ്റ് ചെയ്തിരുന്നു. മോഷണശ്രമം നടത്തിയ മദന്‍മാലിക് ഇതിന് തടസം നിന്ന ജിഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. നേരത്തെ നീലേശ്വരം സി ഐ സി കെ സുനില്‍കുമാര്‍ ഇതുസംബന്ധിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജിഷയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മോഷണത്തിന്റെ പേരിലല്ല കൊലയെന്നും മറ്റെന്തെങ്കിലും കാരണമായിരിക്കാമെന്നുമാണ് പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.
ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു

Related News: ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
Keywords: Kasaragod, Kerala, Murder-case, Police, Murder, Investigation, court, Jisha murder case: Trial on 27th.