city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.11.2017) പ്രമാദമായ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പ്രതി മദന്‍മാലിക് കാഞ്ഞങ്ങാട് സബ് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിയുമ്പോള്‍ മൂന്ന് സഹതടവുകാരനോടും ജയില്‍വാര്‍ഡനോടും പറഞ്ഞ വാക്കുകള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അന്ന് ഇക്കാര്യത്തില്‍ ആഴ്ന്നിറങ്ങിയ അന്വേഷണത്തിന് മുതിരാതെ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.

രണ്ടു തവണ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പ്രതി മദന്‍മാലിക് മാത്രമാണെന്ന് കണ്ടെത്തിയാണ് അവസാനിപ്പിച്ചത്. ഇതിനു ശേഷം കൊല്ലപ്പെട്ട ജിഷയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണത്തിന് നേതൃത്വം കൊടുത്ത കേരളാ പോലീസിലെ ഏറ്റവും വിദഗ്ദ്ധനായ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ വി സന്തോഷ്‌കുമാറാണ് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്. അദ്ദേഹമാണ് കൊലപാതകത്തില്‍ മറ്റു ചിലര്‍ക്കുകൂടി ബന്ധമുണ്ടെന്ന സൂചനയും അതിനുള്ള തെളിവും സൂചിപ്പിച്ച് അന്വേഷണം അവസാനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ വിചാരണാവേളയില്‍ പ്രോസിക്യൂഷന്‍ ജിഷയുടെ ഭര്‍തൃസഹോദന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെക്കൂടി കേസില്‍ പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍

എന്നാല്‍ ക്രൈംബ്രാഞ്ച് സാക്ഷികളാക്കിയ കാഞ്ഞങ്ങാട് സബ് ജയിലിലെ താല്‍ക്കാലിക വാര്‍ഡന്‍ ചെറുവത്തൂര്‍ സ്വദേശി വിജയകുമാര്‍, മദന്‍മാലികിന്റെ സഹതടവുകാരനായ കരിന്തളം സ്വദേശി രാഘവന്‍ എന്നിവരെ വിസ്തരിച്ചപ്പോഴാണ് ചന്ദ്രനെയും ശ്രീലേഖയെയും സ്വമേധയാ പ്രതികളാക്കിക്കൊണ്ട് ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ ഉത്തരവിട്ടത്. ഇതിന് പുറമെ ഏട്ടത്തിയമ്മ ദ്രോഹിക്കുന്നു എന്ന ജിഷയുടെ ഡയറിക്കുറിപ്പും മറ്റൊരു തെളിവായി പരിഗണിച്ചു.

രാഘവനും വിജയകുമാറിനും പുറമെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാരോട് കൂടി മദന്‍മാലിക് കൃത്യം നടത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രാഘവനെയും വിജയകുമാറിനെയും മാത്രമാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. വിജയകുമാറിനോട് 'അവര്‍ തന്നെക്കൊണ്ട് ചെയ്യിച്ചു' എന്നും രാഘവനോട് 'ബോസ് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു' മദന്‍മാലിക് പറഞ്ഞത്.

ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് സാക്ഷികളുടെയും മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വൈരാഗ്യവും സ്വത്ത് തട്ടലുമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസിന്റെ ഇപ്പോഴത്തെ വഴിത്തിരിവിലൂടെ നിരീക്ഷിക്കപ്പെടുന്നത്. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായി മാറുന്ന ഈ കേസിന്റെ അടുത്ത വിചാരണ ഈ മാസം 23ന് ജില്ലാ കോടതിയില്‍ നടക്കുമ്പോള്‍ പുതുതായി പ്രതികളാക്കപ്പെട്ട ചന്ദ്രനോടും ശ്രീലേഖയോടും ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. അന്ന് ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.

ഇതോടെ കേസില്‍ ഒന്നാംസാക്ഷിയായിരുന്ന ശ്രീലേഖ ഒന്നാംപ്രതിയും നിലവില്‍ ഒന്നാംപ്രതിയായ മദന്‍മാലിക് രണ്ടാംപ്രതിയും ശ്രീലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൂന്നാംപ്രതിയുമാകും. ഇവര്‍ക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കൊലക്ക് പ്രോത്സാഹനം നല്‍കല്‍, ഒളിവില്‍ കഴിയാന്‍ സഹായം നല്‍കല്‍ എന്നീ വകുപ്പുകളാണ് ചുമത്തുക. മടിക്കൈ അടുക്കത്ത്പറമ്പത്തെ ഗള്‍ഫുകാരനായിരുന്ന രാജേന്ദ്രന്റെ ഭാര്യ എളേരിത്തട്ട് സ്വദേശിനി ജിഷ 2012 ഫെബ്രുവരി 19ന് രാത്രി എട്ടു മണിയോടെയാണ് കൊല്ലപ്പെട്ടത്.

Related news:
പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും


ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു

പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Crimebranch, Murder-case, Parents, High-Court, Jisha murder case; Crime branch investigation help for case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia