city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജാര്‍ഖണ്ഡ് യുവാവ് തോടിന് സമീപം മരിച്ച നിലയില്‍; നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ പൊലീസില്‍ അറിയിക്കാതെ കുഴിച്ചുമൂടി; മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടം നടത്താന്‍ ആര്‍ഡിഒ ഉത്തരവ്

മഞ്ചേശ്വരം: (www.kasargodvartha.com 05.02.2022) തോടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിന്റെ മൃതദേഹം പൊലീസില്‍ അറിയിക്കാതെ കുഴിച്ചിട്ടതായി നാട്ടുകാരുടെ പരാതി. തുടര്‍ന്ന് മൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടം നടത്താന്‍ ആര്‍ഡിഒ ഉത്തരവിട്ടു.

  
ജാര്‍ഖണ്ഡ് യുവാവ് തോടിന് സമീപം മരിച്ച നിലയില്‍; നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ പൊലീസില്‍ അറിയിക്കാതെ കുഴിച്ചുമൂടി; മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടം നടത്താന്‍ ആര്‍ഡിഒ ഉത്തരവ്



ഇക്കഴിഞ്ഞ ഡിസമ്പര്‍ 23നാണ് ജാര്‍ഖണ്ഡ് സ്വദേശിയായ ശിവജിനെ(35) കന്യാന മുണ്ടോളിയിലെ പാടത്തിന് സമീപത്തെ തോട്ടിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടോളിയിലെ വിശ്വനാഥഭട്ടിന്റെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു.

നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സാമ്പത്തിക പ്രയാസം മൂലം മൃതദേഹം അവിടെ തന്നെ കുഴിച്ചുമൂടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന കിംവദന്തി പരന്നതോടെ പൊലീസിലും പരാതി എത്തി. പൊലീസ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടെം നടത്താന്‍ ആര്‍ഡിഒ ഉത്തരവിറക്കയതോടെ സംഭവം വിവാദമായിരിക്കുകയാണ്.

അടുത്ത ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടം നടത്തുമെന്നാണറിയുന്നത്. മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മുങ്ങി മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.

Keywords:  Kasaragod, Kerala, News, Top-Headlines, Youth, Postmortem, Police, Investigation, Dead, Dead body, Death, Jharkhand youth found dead near river.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia