മധൂറിനെ മദ്യമുക്തമാക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കാല്‍നട ജാഥ
Nov 5, 2014, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2014) മധൂര്‍ ഗവണ്മെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി നടപ്പാക്കിവരുന്ന മദ്യമുക്ത മധൂര്‍ പരിപാടിയുടെ ഭാഗമായുള്ള മദ്യവര്‍ജന കാല്‍നട ജാഥ നവംബര്‍ എട്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണിക്ക് മധൂര്‍ ക്ഷേത്ര പരിസരത്ത് ജാഥയുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും. ഗാന്ധിജയന്തി മുതല്‍ നെഹ്റു ജയന്തിവരെയാണ് മദ്യമുക്ത മധൂര്‍ പരിപാടി നടത്തുന്നത്. മദ്യത്തിനെതിരെ വിദ്യാര്‍ത്ഥികളിലും നാട്ടുകാരിലും അവബോധം ഉണര്‍ത്തുക എന്ന ലക്ഷ്യവുമായുള്ള പരിപാടിയില്‍ ഗൃഹസന്ദര്‍ശനം, സര്‍വെ, ലഘുലേഖ വിതരണം എന്നിവയും ഉണ്ടാവും.
കാല്‍നട ജാഥ ഉല്‍ഘാടന ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ്ഞാനി ഷാന്ഭോഗ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രവീന്ദ്ര റായ്, പഞ്ചായത്ത് അംഗങ്ങളായ ഷാഫി പുളിക്കൂര്‍, അനുപമ, ഒ.എസ്.എ. സെക്രട്ടറി താരാനാഥ് മധൂര്‍, റിട്ട. ഡപ്യൂട്ടി കളക്ടര്‍ ബി. ബാലകൃഷ്ണ അഗ്ഗിത്തായ, ഉപജില്ലാ വിദ്യാഭ്യാഭ്യാസ ഓഫീസര്‍ രവീന്ദ്ര റാവു തുടങ്ങിയവര്‍ സംബന്ധിക്കും.
പിറ്റേന്ന് പറക്കിലയില്‍ നിന്നാരംഭിക്കുന്ന ജാഥ തന്ത്രി വിഷ്ണു ആസ്ര ഉല്‍ഘാടനം ചെയ്യും. എക്സൈസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിക്കും. ജാഥയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഈ നാട് എന്ന തെരുവ് നാടകം അവതരിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് എ. ഗോപാല്‍ നായക്ക്, എ.ഇ.ഒ. പി. രവീന്ദ്ര റാവു, ഒ.എസ്.എ. സെക്രട്ടറി താരാനാഥ് മധൂര്‍, ഹെഡ്മാസ്റ്റര് എം. സീതാറാമ, മദര്‍ പി.ടി.എ. പ്രസിഡന്റ് പ്രമീള, വൈസ് പ്രസിഡന്റ് ഉഷ, ബാല കൃഷ്ണ അഗ്ഗിത്തായ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Madhur, Press meet, Kerala, Rally, Madhur Govt. Junior Basic School, Students, PTA, Jatha for anti alcohol awareness.
Advertisement:
Advertisement: