city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്: കാന്പയിന് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 25.04.2017) നന്മ നിറഞ്ഞ ജീവിതവും സമാധാനപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളും ലക്ഷ്യമാക്കുന്ന ഇസ്‌ലാമിക ശരീഅത്ത് ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായി ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ശരീഅത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ നടത്തുന്നത്.


ശരീഅത്ത് വിരോധത്തിനു പിന്നിലെ ഇസ്‌ലാം വിരുദ്ധതയും രാഷ്ട്രീയ അജണ്ടകളും തുറന്നെതിര്‍ക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണ്. ശരീഅത്ത് വിരുദ്ധത വളര്‍ത്തി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്: കാന്പയിന് തുടക്കമായി


ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ ''സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെ നടത്തുന്ന ക്യാന്പയിന് ജില്ലാ തലത്തില്‍ തുടക്കമായി. ഹസനത്തുല്‍ ജാരിയ മസ്ജിദ് ഖത്വീബ് അത്വീഖ് റഹ് മാൻ ഫൈസിക്ക് കാന്പയിന്‍ സന്ദേശകിറ്റ് കൈമാറി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.


കാന്പയിന്റെ ഭാഗമായി അടുത്ത മാസം ഒന്നിന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സംഗമം നടത്തും. ജില്ലയിലെ സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കാന്പയിന്റെ ഭാഗമായി സെമിനാറുകള്‍, വനിതാ സമ്മേളനങ്ങള്‍, നിയമ വിദഗ്ദരുടെ ഒത്തുചേരല്‍, മഹല്ലു സംഗമങ്ങള്‍, കുടുംബ സംഗമങ്ങള്‍, ഫാമിലി കൗണ്‍സിലേഴ്‌സ് ഗെറ്റുഗതര്‍, പൊതുയോഗങ്ങള്‍, പണ്ഡിത സദസ്സുകള്‍, സാഹിത്യ ചര്‍ച്ചകള്‍, ഗൃഹസന്പര്‍ക്ക പരിപാടികള്‍, പ്രാദേശക തര്‍ക്ക പരിഹാര സമിതികള്‍ എന്നിവ സംഘടിപ്പിക്കും.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ ശിവപുരം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം എച്ച് സീതി, സി എ മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, News, Family, Jamaathe-Islami, Campaign, Programme, Islamic Sharee-ath Campaign Started.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia