city-gold-ad-for-blogger

Accident | ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ മരിച്ചു

Tragic Car Accident Claims Life of Popular Mappilappattu Singer in Iritty
Photo Credit: Instagram/Faijas Uliyil

● പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. 
● അപകടത്തില്‍ ഫൈജാസ് വാഹനത്തില്‍ കുടുങ്ങി. 
● ഇരിട്ടിയില്‍ നിന്നും അഗ്‌നിശമനസേന എത്തിയാണ് പുറത്തെടുത്തത്.
● മട്ടന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍: (KasargodVartha) ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശിയായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. രാത്രി പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

Tragic Car Accident Claims Life of Popular Mappilappattu Singer in Iritty

അര്‍ധരാത്രി 12 മണിയോടെയാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാര്‍ക്കും പരുക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിശമനസേനയും പ്രദേശവാസികളും ചേര്‍ന്നാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

ഈ ദുഃഖവാർത്ത നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക. നിങ്ങളുടെ അനുശോചനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.

Mappilappattu singer Faijas Uliyil died in a car accident near Punnad town in Iritty, Kannur. The accident occurred around midnight, and other passengers were also injured.

#IrittyAccident, #MappilappattuSinger, #FaijasUliyil, #CarAccident, #KannurNews, #TragicLoss

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia