ഹൃദ്രോഗ ചികിത്സാരംഗത്ത് ന്യൂതന പദ്ധതികളുമായി ഇന്ത്യാന ആശുപത്രി
Sep 27, 2013, 15:35 IST
കാസര്‍കോട്: ഹൃദ്രോഗ ചികിത്സാരംഗത്ത് മംഗലാപുരം ഇന്ത്യാന ആശുപത്രി നൂതന പദ്ധതികളും സേവനങ്ങളുമായി പൊതുജനങ്ങള്ക്കിടയിലേക്കിറങ്ങുന്നു. ആശുപത്രിയുടെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോക ഹൃദ്രോഗദിനമായ തിങ്കളാഴ്ച മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം പദ്ധതി' നടപ്പിലാക്കുന്നതെന്ന് ഇന്ത്യാന ആശുപത്രി മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റര്‍ നാഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. യൂസുഫ് കുമ്പള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
7,000 രൂപ ചിലവ് വരുന്ന ആന്‍ജിയോഗ്രാം സൗജന്യമായി ചെയ്തുകൊടുക്കും. 2,250 രൂപ ചിലവ് വരുന്ന ബ്ലെഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ലിപ്പിഡ് പ്രൊഫൈല്‍, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ക്രിയാറ്റിനിന്‍, ഇ.സി.ജി, ട്രഡ്മില്‍ ടെസ്റ്റ് / കളര്‍ ഡോപ്ലര്‍ എക്കോകാര്‍ഡിയോഗ്രാം , കാര്ഡിയോളജിസ്റ്റുമായുള്ള കണ്സള്ട്ടേഷന്, ഡയറ്റീഷ്യനില്‍ നിന്നുള്ള സൗജന്യ ഡയറ്റ് ചാര്‍ട്ട് എന്നീ പരിശോധനകള്‍ 750 രൂപയ്ക്ക് ചെയ്തുകൊടുക്കും. അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ഹൃദയ പരിശോധനാ പാക്കേജും ഏര്‍പെടുത്തിയിട്ടുണ്ട്. ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ കുറഞ്ഞചെലവില്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സാ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാരുണ്യ പദ്ധതിയുമായി സഹകരിക്കുന്നതിന് കേരള മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവര്‍ അടക്കമുള്ളവരുമായി ചര്‍ച നടത്തിയിട്ടുണ്ടെന്നും പാവപ്പെട്ടരോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ എല്ലാവിധ ശ്രമങ്ങളും ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡോ. യൂസഫ് കുമ്പള വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഹനീഫ അരമന, മുജീബ് തളങ്കര എന്നിവരും സംബന്ധിച്ചു.
Related News:
'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം' ഇന്ത്യാന ആശുപത്രിയില്‍ ആന്‍ജിയോഗ്രാം സൗജന്യം
Keywords: Press meet, Doctor, Kasaragod, Hospital, Treatment, Kerala, Mangalore, Indiana Hospital, Press Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.