സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം; വി സിയെ ഉപരോധിച്ചു
Feb 22, 2016, 14:27 IST
പെരിയ: (www.kasargodvartha.com 22/02/2016) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികള്‍ വി സിയെ ഉപരോധിച്ചു. ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്നും മെറിറ്റ് കം സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണെന്നും ആവശ്യപ്പെട്ടാണ് എ ബി വി പി ഒഴികെയുള്ള സംഘടനകള്‍ചേര്‍ന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരം ആരംഭിച്ചത്. വി സിയുടെ ചേമ്പര്‍ അടക്കമുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ഇക്കാര്യത്തില്‍ തീരുമാനമാകാതെ സമരത്തില്‍നിന്നും പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
എസ് സി - എസ് ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും മറ്റു യൂണിവേസിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഹോസ്റ്റല്‍ ഫീസ് വാങ്ങുന്നുവെന്നാണ് പ്രധാന പരാതി. വരുമാനം കുറവുള്ള കുട്ടികള്‍ക്ക് നല്‍കുന്ന മെറിറ്റ് കം സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്താനുള്ള ശ്രമവും തുടങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.
സമരത്തിന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നേതാക്കളായ പി കെ ശ്രുതി, അതുല്‍നാഥ്, മുഹമ്മദ് ഉവൈസ്, വിനോദ്കുമാര്‍, പി കെ ഷഹല്‍, നസീബ് അലി, അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വി സിയെ തടഞ്ഞുവെച്ചതിനെതുടര്‍ന്ന് പോലീസും സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെങ്കിലും തീരുമാനമായിട്ടില്ല. വി സിയില്‍നിന്നും രേഖാമൂലമുള്ള ഉറപ്പ് കിട്ടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Keywords: Central University, Periya, Protest, Students, Strike, Kasaragod, Kerala, Vice Chancellor