ഇന്ധന-പാചകവാതക വില വര്‍ധന: കേന്ദ്ര സര്‍കാരിനെതിരെ കാസര്‍കോട്ട് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച് നടത്തി
Apr 4, 2022, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2022) ഇന്ധന-പാചകവാതക വില വര്‍ധനവിനെതിരെ വന്‍ പ്രതിഷേധവുമായി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച് നടത്തി. മാര്‍ചിന് മുന്നോടിയായി ഗവണ്‍മെന്റ് കോളജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. കലക്ടറേറ്റിന് മുന്നില്‍ നടന്ന മാര്‍ച് എഐസിസി സെക്രടറി പി വി മോഹന്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. പാവങ്ങളുടെ നികുതിപണം കൊണ്ട് സമ്പന്നര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന കോര്‍പറേറ്റുകളുടെ പാവ ഗവണ്‍മെന്റായി കേന്ദ്ര സര്‍കാര്‍ മാറിയെന്നും ജനങ്ങള്‍ക്ക് ദുരിതം മാത്രം സംഭാവന ചെയ്ത നരേന്ദ്ര മോദിക്കെതിരായി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മാര്‍ച് ഉദ്ഘാടനം ചെയ്ത ഐസിസിസി സെക്രടറി പറഞ്ഞു.
മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, യുഡിഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, നേതാകളായ കെ നീലകണ്ഠന്‍, പി എ അശ്റഫ് അലി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ശാന്തമ്മ ഫിലിപ്, കെ വി ഗംഗാധരന്‍, സി വി ജെയിംസ്, രമേശന്‍ കരുവാച്ചേരി, മീനാക്ഷി ബാലകൃഷ്ണന്‍, ബി പി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡിസിസി ഭാരവാഹികളായ വി ആര്‍ വിദ്യാസഗര്‍, ടോമി പ്ലാച്ചേരി, പിവി സുരേഷ്, ഹരീഷ് പി നായര്‍, മാമുനി വിജയന്‍, കെ പി പ്രകാശന്‍, കെ വി സുധാകരന്‍, ധന്യ സുരേഷ്, എം കുഞ്ഞമ്പു നമ്പ്യാര്‍, ജെ എസ് സോമശേഖര ഷേനി, സുന്ദര ആരിക്കാടി, ബ്ലോക് പ്രസിഡന്റുമാരായ കെ ഖാലിദ്, ബലരാമന്‍ നമ്പ്യാര്‍, പി കുഞ്ഞികണ്ണന്‍, ഡി എം കെ മുഹമ്മദ്, സി രാജന്‍ പെരിയ, ഡി വി ബാലകൃഷ്ണന്‍, മധുസുധനന്‍ ബാലൂര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, തോമസ് മാത്യു, കെ വാരിജാക്ഷന്‍, ലക്ഷ്മണ പ്രഭു എന്നിവര്‍ മാര്‍ചിന് നേതൃത്വം നല്‍കി.
Keywords: Kasaragod, News, Kerala, Top-Headlines, Collectorate, March, Price, Gas, Gas cylinder, Inauguration, Collectorate March, Central Government, Fuel, Cooking gas, Increase in fuel and cooking gas prices; Collectorate March against the Central Government.
< !- START disable copy paste -->