city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | മിനാരം വൈദ്യുതി പോസ്റ്റുകളിലേക്ക് തകര്‍ന്നുവീണ സംഭവം; ജുമാ മസ്ജിദ് സെക്രടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു; നഷ്ടം 13 ലക്ഷം

കാസര്‍കോട്: (www.kasargodvartha.com) പള്ളി മിനാരം വൈദ്യുതി പോസ്റ്റുകളിലേക്ക് തകര്‍ന്നുവീണ സംഭവത്തില്‍ ജുമാ മസ്ജിദ് സെക്രടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കെഎസ്ഇബി കാസര്‍കോട് സെക്ഷന്‍ അസി എന്‍ജിനീയര്‍ സുസ്മിതയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഒമ്പത് വൈദ്യുതി പോസ്റ്റുകള്‍ തകരുകയും ലൈന്‍ കമ്പികള്‍ പൊട്ടുകയും ചെയ്തതിനാല്‍ 13 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും അസി. എന്‍ജിനീയറുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
                
Police Booked | മിനാരം വൈദ്യുതി പോസ്റ്റുകളിലേക്ക് തകര്‍ന്നുവീണ സംഭവം; ജുമാ മസ്ജിദ് സെക്രടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു; നഷ്ടം 13 ലക്ഷം

പള്ളി കമിറ്റി സെക്രടറിക്കെതിരെ മാത്രമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തുടരന്വേഷണത്തില്‍ പള്ളി കമിറ്റി പ്രസിഡന്റ്, ജെസിബി ഉടമ, മിനാരം പൊളിക്കാന്‍ കരാറെടുത്തിട്ടുണ്ടെങ്കില്‍ കരാറുകാരന്‍ തുടങ്ങിയവരൊക്കെ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ജനത്തിരക്കേറിയ കാസര്‍കോട് നഗരമധ്യത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് വൈകീട്ട് 6.30 മണിയോടെയാണ് മിനാരം പൊളിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ഒമ്പത് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീണ അപകടം നഗരത്തെ ഞെട്ടിച്ചിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് ജീവപായം ഉള്‍പെടെ വലിയ ദുരന്തം ഒഴിവായത്.

സ്റ്റീല്‍ നിര്‍മിതമായ വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചത് കൊണ്ടാണ് അപകടം നാശനഷ്ടത്തിലേക്ക് മാത്രം ഒതുങ്ങിയതെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ നുള്ളിപ്പാടി വരെയുള്ള ഹൈടെന്‍ഷന്‍ ലൈന്‍ ഉള്‍പെടെയുള്ള വൈദ്യുതി തൂണുകള്‍ ആണ് തകര്‍ന്നത്.

ജോലി കഴിഞ്ഞും മറ്റും നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങുന്ന സമയം കൂടി ആയതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയും ദൃശ്യമായിരുന്നു. ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡുകളില്‍ സ്ഥല പരിമിതി നേരിടുന്നുണ്ട്. അതുകൊണ്ട് വാഹങ്ങള്‍ മിക്കവാറും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നില നിലനില്‍ക്കുന്നതിനിടെയാണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണത്.
        
Police Booked | മിനാരം വൈദ്യുതി പോസ്റ്റുകളിലേക്ക് തകര്‍ന്നുവീണ സംഭവം; ജുമാ മസ്ജിദ് സെക്രടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു; നഷ്ടം 13 ലക്ഷം

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നുള്ളിപ്പാടി മസ്ജിദിലെ മുന്‍ ഭാഗത്തെ മിനാരം തകര്‍ക്കുന്നതിനിടെ അപ്പാടെ സമീപത്തെ വൈദ്യുതി ലൈനിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. മിനാരം വീണ് തൂണുകള്‍ വളയുക മാത്രമാണ് ചെയ്തത്. ഇതുമൂലം ആള്‍ക്കാരുടെ ദേഹത്തേക്കോ വാഹനങ്ങളുടെ മുകളിലേക്കോ വീണില്ല.

തകര്‍ന്ന ഒമ്പത് വൈദ്യുതി തൂണുകളില്‍ ഒരെണ്ണം മാത്രമാണ് ഏതാണ്ട് മുഴുവനായും വളഞ്ഞത്. വൈദ്യുതി കമ്പികള്‍ ഒരിടത്തൊഴികെ റോഡിലേക്ക് പതിച്ചതുമില്ല. ഇതേസ്ഥാനത്ത് പഴയതുപോലെയുള്ള കോണ്‍ക്രീറ്റ് വൈദ്യുതി തൂണുകള്‍ ആയിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടായേനെയെന്നാണ് നഗരവാസികള്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗത സ്തംഭനവും ഉണ്ടായിരുന്നു.

അശാസ്ത്രീയമായി ജെ സിബി മാത്രം ഉപയോഗിച്ച് മിനാരം പൊളിക്കാന്‍ നോക്കിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടം നടന്നയുടന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലീസും അവസരോചിതമായി പ്രവര്‍ത്തിച്ചതും ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. വേണ്ടത്ര മുന്നൊരുക്കമോ ശ്രദ്ധയോ ഇല്ലാതെ മിനാരം തകര്‍ത്തതാണ് അപകടത്തിന് വഴിവെച്ചതെന്നായിരുന്നു ആക്ഷേപമുയര്‍ന്നത്.

Keywords:  Latest-News, Kerala, Kasaragod, Nullippady, Top-Headlines, Case, Police, Collapse, Power Cut, Electric Post, Electricity, Masjid, Incident of fell electricity poles; Police booked against secretary of Juma Masjid.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia