city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sewage Issue | കുമ്പള ടൗണില്‍ മലിനജലം ദേശീയപാതയിലേക്ക് ഒഴുകുന്നു; 2 മാസമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം; കലക്ടര്‍ ഇടപെടണമെന്ന് ആവശ്യം

കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കിടയില്‍ ഓവുചാലുകള്‍ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണില്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി മലിനജലം റോഡിലേക്കൊഴുകുകയാണെന്ന് ആക്ഷേപം. പ്രശ്‌ന പരിഹാരത്തിന് കുമ്പള ഗ്രാമപഞ്ചായത് ഭരണ സമിതിയും, ആരോഗ്യവകുപ്പും, ദേശീയപാത നിര്‍മാണ കംപനി അധികൃതരും കൈമലര്‍ത്തുന്നതിനാല്‍ വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
    
Sewage Issue | കുമ്പള ടൗണില്‍ മലിനജലം ദേശീയപാതയിലേക്ക് ഒഴുകുന്നു; 2 മാസമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം; കലക്ടര്‍ ഇടപെടണമെന്ന് ആവശ്യം

നേരത്തെ കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതി അംഗങ്ങള്‍ ദേശീയപാത നിര്‍മാണ കംപനി അധികൃതരുമായി നടത്തിയ ചര്‍ചയെ തുടര്‍ന്ന് മലിനജലത്തില്‍ മണ്ണിട്ട് മൂടിയിരുന്നു. ഇത് പ്രദേശവാസികളുടെയും, വ്യാപാരികളുടെയും കണ്ണില്‍ പൊടിയിടാനായിരുന്നുവെന്നാണ് ആക്ഷേപം. ഇപ്പോള്‍ കക്കൂസ് മാലിന്യം അടങ്ങിയ മലിനജലം റോഡിലേക്കൊഴുകി തുടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോടെലുകളിലെയും മറ്റും മലിനജലം ടൗണിലേക്ക് ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന പഞ്ചായത് ഭരണസമിതിയുടെ തീരുമാനവും നടപ്പിലായിട്ടില്ല. നടപടി ഹോടെലുകള്‍ക്ക് നോടീസ് നല്‍കിയതില്‍ ഒതുങ്ങിയെന്നാണ് വിമര്‍ശനം. ഗുരുതരമായ വിഷയം ഗൗരവത്തിലെടുക്കാതെ കുമ്പള ഗ്രാമപഞ്ചായതും, ആരോഗ്യ വകുപ്പും, ദേശീയപാത നിര്‍മാണ കംപനി അധികൃതരുടെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
               
Sewage Issue | കുമ്പള ടൗണില്‍ മലിനജലം ദേശീയപാതയിലേക്ക് ഒഴുകുന്നു; 2 മാസമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം; കലക്ടര്‍ ഇടപെടണമെന്ന് ആവശ്യം

അതിനാല്‍ വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും, കാല്‍നട യാത്രക്കാരുടെയും ആവശ്യം. മലിനജലത്തില്‍ മണ്ണിട്ട് മൂടുന്നതിന് പകരം നേരത്തെ ഉണ്ടായിരുന്ന മലിനജലം ഒഴുകിപ്പോയിരുന്ന സംവിധാനം താല്‍ക്കാലികമായി പുന:സ്ഥാപിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Keywords: Kerala News, Kasaragod News, Kumbla News, Malayalam News, National Highway in Kumbala, District Collector of Kasaragod, In Kumbala Town, sewage flows into the national highway.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia