Court Order | കുടുംബ സ്വത്ത് വീതം വെച്ച് കിട്ടാത്ത വിരോധം കാരണം ജ്യേഷ്ഠൻ്റെ മകളെ വെട്ടി കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 4 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ
Nov 3, 2023, 21:44 IST
കാസർകോട്: (KasargodVartha) കുടുംബ സ്വത്ത് വീതം വെച്ച് കിട്ടാത്ത വിരോധം കാരണം ജ്യേഷ്ഠൻ്റെ മകളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് നാലു വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെട്ടേറ്റ് യുവതിയുടെ ഇടത്-വലത് കൈ, ചെവി, നെഞ്ച് എന്നിവിടങ്ങളിൽ മാരകമായി പരുക്കേറ്റിരുന്നു.
ഇളയച്ഛൻ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഹിതാക്ഷനെ (46) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ജഡ്ജ് ടി ബിജു വിവിധ വകുപ്പുകൾ പ്രകാരം നാലു വർഷം തടവും 60,000 രൂപ പിഴയും അടക്കാൻ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പതിനാല് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2018 ഓഗസ്റ്റ് 23ന് വൈകുന്നേരം 6.15ന് ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കരോട്ടിപാറ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലോഹിതാക്ഷൻ്റെ ജ്യേഷ്ഠൻ നാരായണൻ്റെ മകൾ ആതിര (26)യെയാണ് വധിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. യുവതിക്ക് അന്ന് 22 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ ബേഡകം എസ്ഐ ആയിരുന്ന ടി ദാമോദരനാണ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി ചന്ദ്രമോഹൻ ഹാജരായി.
Keywords: News, Malayalam News, Kasaragod News, Court Order, In the case of trying to kill young woman, accused sentenced to 4 years in prison and a fine of Rs 60,000. < !- START disable copy paste -->