കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അൺലോക്ക് ഉത്തരവ് നടപ്പിലാക്കണം: ദക്ഷിണ കന്നഡ അവലംബിത കാസറഗോഡു ഗഡിനാട ജനറ ഹോറാട്ട സമിതി
Sep 2, 2020, 22:52 IST
കാസർകോട്: (www.kasargodvartha.com 02.09.2020) കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അൺലോക്ക് ഉത്തരവ് നടപ്പിലാക്കണമെന്ന് ദക്ഷിണ കന്നഡ ജില്ലയെ മാത്രം ആശയിച്ച് കഴിയുന്ന കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ ദക്ഷിണ കന്നഡ അവലംബിത കാസറഗോഡു ഗഡിനാട ജനറ ഹോറാട്ട സമിതി കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, തൊഴിൽ, വ്യാപാരം, ചികിത്സ തുടങ്ങി ആവശ്യങ്ങൾക്കായി കാസർകോട്ട് നിന്ന് മംഗലാപുരത്തേക്ക് ദിവസവും ഏകദേശം 40000 പേർ യാത ചെയ്യുന്നു. കൂടാതെ അവരുടെ ബന്ധുക്കളും ഇരു ജില്ലകളിലായി താമസിക്കുകയും ചെയ്യുന്നു. ഇരു സംസ്ഥാനമാണെങ്കിലും ജീവിത രീതിയിലും സാംസ്കാരികമായും ഒന്നായി ജീവിക്കുന്നവരുമാണ് ഇവർ. ഈ നിയന്ത്രണം ബന്ധങ്ങളേയും ബാധിച്ചിരിക്കുകയാണ്.
കാസർകോട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് ദിവസവും യാത്ര ചെയ്യുന്നവർക്ക്
കോവിഡ് ജാഗ്രത വെബ് പോർട്ടലിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് സാക്ഷ്യപ്രതത്തോടു കൂടി രജിസ്റ്റർ ചെയ്യണമെന്നുള്ള നിബന്ധന ഏറേ പ്രയാസമുണ്ടാക്കുന്നതായി നേതാക്കൾ പറഞ്ഞു.
ജില്ലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി സ്വയം തൊഴിൽ കണ്ടെത്തിയവർക്ക് നൽകുന്ന
ശിക്ഷയാണോ ഇത് എന്ന് നേതാക്കൾ ചോദിച്ചു. അന്യസംസ്ഥാനത്തു നിന്ന് കേരളത്തിൽ എത്തുന്ന തൊഴിലാളികളെ അതിഥികളായി കാണണമെന്ന് ഉപദേശിക്കുന്നവർ സ്വന്തം നാട്ടിൽ തൊഴിലില്ലാതെ സിയാറ്റിൽ കണ്ടെത്തി അയൽ ജില്ലയിലേക്ക് പോകുന്നവരെ അപ്രായോഗികവും
അശാസ്ത്രീയവുമായ നിബന്ധനകൾ വെച്ച് പീഡിപ്പിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

ഇത് ഇരട്ടത്താപ്പാണ്. അന്തർ സംസ്ഥാന യാത്ര സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേരളം നടപ്പിലാക്കുന്നില്ല. അൺലോക്ക് മൂന്നാംഘട്ടത്തിൽ കേന്ദ്രസർക്കാർ
മാർഗ്ഗനിർദ്ദേശം പാലിക്കണമെന്ന് കർശന നിർദ്ദേശമുണ്ടായിട്ടും കേരള സർക്കാർ ഇത്
നടപ്പിലാക്കാൻ കൂട്ടാക്കിയില്ല. ഹൈകോടതി ഉത്തരവും പൂർണമായിട്ട് നടപ്പിലാക്കുന്നില്ല. കോടതി ഉത്തരവ് പ്രകാരം തുറന്ന് റോഡുകളിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. റെഗുലർ പാസ്സ് ആവശ്യമില്ല. എന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ടെങ്കിലും പോലീസ് ആവശ്യപ്പെടുകയാണ്. ഇത് ചോദ്യം ചെയ്താൽ വാഹന പരിശോധന എന്ന പേരിൽ യാത്രക്കാരെ അന്തർസംസ്ഥാന യാത്രക്കാരെ
പീഡിപ്പിക്കുകയാണ്. പീഡിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിബന്ധനകൾ ഒരു മാസത്തിനിടെ ഏഴു തവണ മാറ്റി.
കാസർകോട് ഡി എം ഒ തന്നെ ആന്റിജൻ ടെസ്റ്റ് ഫലത്തെ പൂർണ്ണമായി വിശ്വസിക്കാൻ
സാധിക്കില്ലെന്ന് വ്യക്തമാക്കിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
പിന്നെന്തിനാണ് ആന്റിജൻ ടെസ്റ്റിനു വേണ്ടി നിർബന്ധിക്കുന്നത് എന്ന് മനസ്സികുന്നില്ല. ദക്ഷിണ ജില്ലയിലേക്ക് പോയി വരുന്നതുകൊണ്ട് കോവിഡ് വ്യാപനമുണ്ടാകുന്നു എന്നതിൽ അടിസ്ഥാനമില്ല. കർണ്ണാടകയിൽ നിയന്ത്രണം പൂർണ്ണമായി നീക്കിയിട്ടുണ്ട്. അതുകൊണ്ട് മാത്രം വ്യാപനം കൂടിയിട്ടില്ല.

കർണ്ണാടക അതിർത്തിയെക്കാൾ കൂടുതൽ, ജില്ലയിലെ മറ്റ് ഇടങ്ങളിലാണ് കോവിഡ് വ്യാപനം
ഉണ്ടായിട്ടുള്ളതെന്ന് അവർ അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന ബസ് സർവീസ് നടത്താൻ
കർണ്ണാടക തയ്യാറായിട്ടുണ്ട്. കേരളവും അതിനു തയ്യാറാകണം. എല്ലാ അതിർത്തി റോഡുകളും
തുറക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന യാത്രക്കുള്ള
നിയന്ത്രണം പൂർണമായി ഒഴിവാക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. സർക്കാർ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ
അറിയിച്ചു.

ജില്ലയിലെ ജനപ്രതിനിധികളുടേയും രാഷ്ട്ര പാർട്ടികളുടേയും പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും
നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൺവീനർ വിപിൻ

ദാസ് നമ്പിയാർ, അംഗങ്ങളായ ഗണേഷ് ഭട്ട് വാരണാസി, ഭാസ്കർ കാസർകോട്, ഹരിപ്രസാദ് കാന എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Press Meet, Unlock Order, Government, Implement unlock order issued by Central Government