'ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതി വിഹിതം 50 കോടിയായി ഉയര്‍ത്തി; മുസ്ലിം വിഭാഗത്തിലെ വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വീട് നിര്‍മിച്ച് നല്‍കും'
Apr 16, 2017, 08:34 IST
ആലപ്പുഴ: (www.kasargodvartha.com 16.04.2017) ഇമ്പിച്ചിബാവ ഭവനനിര്‍മാണ ധനസഹായ പദ്ധതി വിഹിതം 50 കോടിയായി ഉയര്‍ത്തിയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നേരത്തെ ഇത് 30 കോടി രൂപയായിരുന്നു. 90 വീട് നിര്‍മിക്കുന്നതിന് അനുവദിച്ച 2.25 കോടി ധനസഹായ വിതരണോദ്ഘാടനം ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം വിഭാഗത്തിലെ വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വീടും മറ്റുസൗകര്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഈ വര്‍ഷം ഇമ്പിച്ചിബാവ പദ്ധതി പ്രകാരം 1240 വീട് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുക ഗഡുക്കളായാണ് അനുവദിക്കുക. 2013 മുതല്‍ 2015 വരെ 173 വീടാണ് ജില്ലയില്‍ അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 90 എണ്ണവും. ജില്ലയില്‍ 493 പേരാണ് കഴിഞ്ഞവര്‍ഷം അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗ്യരായ കൂടുതല്‍ പേര്‍ അപേക്ഷിച്ചാലേ അധികം തുക അനുവദിക്കാനാകുകയുള്ളൂവെന്നും സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പ്രകാരം ഈ വര്‍ഷം ഒരുലക്ഷം പേര്‍ക്ക് വീട് നല്‍കുമെന്നും ജി സുധാകരന്‍ പറഞ്ഞു. അഞ്ചുലക്ഷം പേര്‍ക്ക് വീട് നല്‍കലാണ് ലക്ഷ്യം. വീടുവെക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി നല്‍കും.
എല്ലാവര്‍ക്കും വീടും വൈദ്യുതിയും നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കിണറും ജലാശയങ്ങളും സംരക്ഷിക്കണം. എല്ലാവരും വീട്ടില്‍ ഗ്രോ ബാഗിലെങ്കിലും തങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറി വിളയിച്ചെടുക്കണം. വിഷരഹിത പച്ചക്കറി ഇതിലൂടെ വിളയിച്ചെടുക്കാനാകും. പുതിയ മദ്യശാലകള്‍ തുറക്കില്ല. ആളുകള്‍ വിഷമദ്യം കഴിക്കുന്ന സ്ഥിതിയുണ്ടാവാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ലഹരിമുക്ത കേരളം പദ്ധതിക്കുള്ള പ്രചാരണവും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. യു പ്രതിഭാഹരി എംഎല്‍എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എം കെ കബീര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുകു എന്നിവര്‍ സംസാരിച്ചു.
മുസ്ലിം വിഭാഗത്തിലെ വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വീടും മറ്റുസൗകര്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഈ വര്‍ഷം ഇമ്പിച്ചിബാവ പദ്ധതി പ്രകാരം 1240 വീട് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുക ഗഡുക്കളായാണ് അനുവദിക്കുക. 2013 മുതല്‍ 2015 വരെ 173 വീടാണ് ജില്ലയില്‍ അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 90 എണ്ണവും. ജില്ലയില്‍ 493 പേരാണ് കഴിഞ്ഞവര്‍ഷം അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവര്‍ക്കും വീടും വൈദ്യുതിയും നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കിണറും ജലാശയങ്ങളും സംരക്ഷിക്കണം. എല്ലാവരും വീട്ടില്‍ ഗ്രോ ബാഗിലെങ്കിലും തങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറി വിളയിച്ചെടുക്കണം. വിഷരഹിത പച്ചക്കറി ഇതിലൂടെ വിളയിച്ചെടുക്കാനാകും. പുതിയ മദ്യശാലകള്‍ തുറക്കില്ല. ആളുകള്‍ വിഷമദ്യം കഴിക്കുന്ന സ്ഥിതിയുണ്ടാവാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ലഹരിമുക്ത കേരളം പദ്ധതിക്കുള്ള പ്രചാരണവും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. യു പ്രതിഭാഹരി എംഎല്‍എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എം കെ കബീര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുകു എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, Kerala, News, House, Cash, Ceremony, Muslim, Housing.