കുടുംബവഴക്ക്; ഭാര്യയും മകനുമുള്ള വീടിന് ഭര്‍ത്താവ് തീയിട്ടു, പ്രതി അറസ്റ്റില്‍
Jul 21, 2020, 12:54 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21.07.2020) കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും മകനുമുള്ള വീടിന് ഭര്‍ത്താവ് തീയിട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പാണത്തൂര്‍ കോളിച്ചാലിലെ കെ എം അബ്ദുല്‍ നാസറിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യ കൈതക്കാട് കുഴിത്തൊടിയിലെ എം വി നസീമയുടെ വീടിനാണ് നാസര്‍ പെട്രോളൊഴിച്ച് തീയിട്ടത്.
ഈ സമയം നസീമയും മകനും വീട്ടിനകത്തായിരുന്നു. ഉടന്‍ പുറത്തേക്കോടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്ന് കിടപ്പുമുറികള്‍, ഡൈനിംഗ് ഹാള്‍, സ്റ്റോര്‍ റൂം എന്നിവയിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അബ്ദുല്‍ നാസര്‍ തീയിടാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ പറമ്പില്‍ ജോലിചെയ്യുകയായിരുന്നവര്‍ എത്തി തടയുകയായിരുന്നു. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
നസീമ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് നാസറിനെ അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Cheruvathur, Kerala, News, Fire, Husband, wife, House, husband set fire to his wife's house