കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ നട്ടുവളർത്തിയ നൂറുകണക്കിന് കാറ്റാടി മരങ്ങൾ കടപുഴകി വീണു
May 17, 2021, 12:51 IST
ബേക്കൽ: (www.kasargodvartha.com 17.05.2021) കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ നട്ടുവളർത്തിയ കാറ്റാടി മരങ്ങൾ കടലെടുത്തു. ബേക്കൽ പുതിയ കടപ്പുറത്താണ് അധികൃതർ വളർത്തിയ നൂറുക്കണക്കിന് കൂറ്റൻ കാറ്റാടി മരങ്ങൾ കടൽക്ഷോഭത്തിൽപെട്ട് കടപുഴകി വീണത്. കടൽത്തീരത്തെ നിരവധി വീടുകൾ ഏത് സമയവും കടൽ ഇരച്ച് കയറുമെന്ന ഭീഷണിയിലാണ്. മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന ഈ സ്ഥലങ്ങളിൽ സർകാർ അധികാരികളോ എം പിയോ എം എൽ എയോ ജനപ്രതിനിധികളോ സന്ദർശിച്ചില്ലെന്ന പരാതിയാണ് പ്രദേശവാസികൾക്ക്. ലോക്ഡൗണും മത്സ്യലഭ്യതയുടെ കുറവ് മൂലവും നട്ടം തിരിയുന്നതിനിടയിലാണ് കടൽക്ഷോഭവും വന്നെത്തിയത്.