city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി

കാസര്‍കോട്: (www.kasargodvartha.com 18/05/2015) മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി. ചൗക്കി ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതിയെ (60) യെയാണ് മകന്‍ അനില്‍കുമാര്‍(38) തിങ്കളാഴ്ച ഉച്ചയോടെ കുമ്പള ബസ് സ്റ്റാന്‍ഡില്‍ കുത്തിക്കൊന്നത്.
ഭര്‍ത്താവ് കുഞ്ഞിരാമന്‍ അഞ്ചുമാസം മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം മാതാവ് പത്മാവതിയെ അനില്‍കുമാര്‍ വീട്ടില്‍ നിന്നും പുറത്താക്കി വീട് കയ്യടക്കുകയായിരുന്നു. പത്മാവതി പുത്തിഗെയില്‍ വിവാഹം കഴിച്ചയച്ച മകള്‍ അനിതയ്‌ക്കൊപ്പമായിരുന്നു പിന്നീട് താമസിച്ചിരുന്നത്.

കാസര്‍കോട് നുള്ളിപ്പാടിയില്‍ ജനപ്രിയ കുഷ്യന്‍ വര്‍ക്‌സ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന അനില്‍കുമാര്‍ മദ്യപിച്ച് എല്ലാം വിറ്റ് തുലച്ചിരുന്നു. അനില്‍കുമാറിന് ഭാര്യയും മൂന്നുമക്കളുമുണ്ട്. വീട്ടില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് പത്മാവതി മകനെതിരെ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മകനേയും പത്മാവതിയേയും മകള്‍ അനിതയേയും വിളിച്ചുവരുത്തി കാസര്‍കോട് ടൗണ്‍പോലീസ് പ്രശ്‌നം തിങ്കളാഴ്ച രാവിലെ ഒത്തുതീര്‍പ്പാക്കിയിരുന്നു.

30 സെന്റ് സ്ഥലം അനില്‍കുമാറിനും 20 സെന്റ് സ്ഥലം അനിതയ്ക്കും നല്‍കാന്‍ പത്മാവതി സമ്മതിച്ചിരുന്നു. എന്നാല്‍ വീടിന്റേയും സ്ഥലത്തിന്റേയും  മുന്‍ഭാഗം അടക്കം തനിക്ക് എഴുതിത്തരണമെന്ന് അനില്‍കുമാര്‍ വാശിപിടിച്ചിരുന്നു. മദ്യപാന ശീലമുള്ളതുകൊണ്ട് സ്ഥലവും വീടും നഷ്ടപ്പെടുമോ എന്നതുകൊണ്ടാണ് പത്മാവതി മകന്റെ പേരില്‍ സ്ഥലം ആദ്യം എഴുതിക്കൊടുക്കാതിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള അനില്‍കുമാറിനെ ചോദ്യം ചെയ്തശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് കുമ്പള പോലീസ് പറയുന്നത്.
മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി

Related News: 
പട്ടാപകല്‍ അമ്മയെ മകന്‍ ബസ് സ്റ്റാന്‍ഡിലിട്ട് കുത്തി; മകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Also Read:  ഡീന്‍ പോട്ടറിന് സാഹസികയാത്രയ്ക്കിടെ ദാരുണാന്ത്യം

Keywords: Housewife stabbed to death over a property dispute, Kasaragod, Husband, Children, Police, Custody, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia