അര്‍ബുദം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്ക് പണമില്ലാതെ മംഗളൂരു ആശുപത്രിയില്‍; ജീവന്‍ നിലനിര്‍ത്താന്‍ കനിവുള്ളവര്‍ കനിയണം
Nov 30, 2015, 21:14 IST
കാസര്‍കോട്: (www.kasargodvartha.com 30/11/2015) അര്‍ബുദം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്ക് പണമില്ലാതെ മംഗളൂരു ആശുപത്രിയില്‍ കഴിയുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ഇനി കനിവുള്ളവര്‍ കനിഞ്ഞാല്‍ മാത്രമേ സാധിക്കുകയുള്ളൂ. കുഡ്‌ലുവിലെ രവീന്ദ്രന്റെ ഭാര്യ പ്രേമലത (48)യാണ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്നത്.
അസുഖബാധിതനായ ഭര്‍ത്താവ് രവീന്ദ്രനും ഒരു സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരനായ മകനും ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകളും അടങ്ങുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചിലവ് താങ്ങാന്‍ കഴിയുന്നില്ല. രണ്ടു വര്‍ഷത്തോളമായി പ്രേമലത തിരുവനന്തപുരം ആര്‍ സി എച്ചിലും പരിയാരം മെഡിക്കല്‍ കോളജിലുമായി ചികിത്സ തുടരുകയായിരുന്നു.
മൂന്നര ലക്ഷത്തോളം രൂപ ഇതിനകം തന്നെ ചികിത്സക്കായി ചിലവായിട്ടുണ്ട്. മംഗളൂരുവിലെ ആശുപത്രിയില്‍ രണ്ടു ദിവസത്തെ ചികിത്സയ്ക്ക് തന്നെ 16,000 രൂപയാണ് ചിലവായത്. ബില്ല് കെട്ടാന്‍ കഴിയാതെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ കഴിയുകയാണ് വീട്ടുകാര്‍. ബന്ധുക്കളുടെയും മറ്റും കാരുണ്യത്തിലാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
സ്വന്തമായി വീടില്ലാത്ത ഇവര്‍ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. പ്രേമലത അംഗമായ കുടുംബശ്രീയും മറ്റും ചെറിയ സഹായം ചെയ്തുകൊടുത്തതല്ലാതെ മറ്റു സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പ്രേമലതയെ സഹായിക്കാനും ജീവന്‍ രക്ഷിക്കാനും ഉദാരമതികള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പ്രമേലതയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ മധൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C No: 40475101001705. IFSC Code: KLGB0040475. ഫോണ്‍: 8891475592.

Keywords: Kasaragod, Kerala, hospital, Needs help, Cancer, House wife, House wife need your help.