ഭര്‍തൃമതിയായ കര്‍ണാടക സ്വദേശിനി ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകനെ തിരയുന്നു
Aug 3, 2013, 17:01 IST
ഉപ്പള: പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സ് മുറിക്കകത്ത് ഭര്‍തൃമതിയായ കര്‍ണാടക സ്വദേശിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ കാമുകനെ പോലീസ് തിരയുന്നു. കര്‍ണാടക ബീജാപൂര്‍ ഭാഗല്‍കോട്ട സ്വദേശിനി ദുര്‍ഗമ്മ (45) യെയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഉപ്പള ഹിദായത്ത് ബസാര്‍ ഗോള്‍ഡന്‍ ഗല്ലിയലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലൈന്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അര്‍ദ്ധ നഗ്‌നാവസ്ഥയിലായിരുന്ന മൃതദേഹത്തിന്റെ തലയില്‍ നിന്നും ജനനേന്ദ്രിയത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകി കട്ട പിടിച്ച നിലയിലായിരുന്നു. മൂന്നു ദിവസം പഴക്കമുള്ള
മൃതദേഹം പുഴുവരിക്കാന്‍ തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്തു നിന്ന് പൂട്ടിയിട്ടിരുന്ന ക്വാര്‍ട്ടേഴ്‌സ് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ദുര്‍ഗമ്മയുടെ കാമുകന്‍ ബദ്‌ലേശ്വര്‍ സ്വദേശി സന്തോഷ് (40) ക്വാര്‍ട്ടേഴ്‌സ് പൂട്ടി പുറത്ത് പോകുന്നത് മറ്റു മുറികളിലെ താമസക്കാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അന്നുതന്നെ ദുര്‍ഗമ്മയെ കൊലപ്പെടുത്തി സന്തോഷ് സ്ഥലം വിട്ടതാകാമെന്ന് പോലീസ് സംശയിക്കുന്നു.
കോണ്‍ക്രീറ്റ് തൊഴിലാളിയായ ദുര്‍ഗമ്മ കഴിഞ്ഞമാസം 22 നാണ് സന്തോഷിനൊപ്പം ഉപ്പളയില്‍ ജോലിക്കെത്തിയതും ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയതും. മണിപ്പാലില്‍ റോഡ് പണിക്കിടയിലാണ് ഇവര്‍ പ്രണയത്തിലായത്. ദുര്‍ഗമ്മയുടെ മാനസിക രോഗിയായ ഭര്‍ത്താവ് പൗഡപ്പ (50) വെള്ളിയാഴ്ച നാട്ടില്‍ വെച്ച് മരണപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ദുര്‍ഗമ്മയുടെ മരണവാര്‍ത്തയും നാട്ടിലെത്തിയത്.
നാലു മാസം മുമ്പ് ദുര്‍ഗമ്മയുടെ തറവാട് സ്വത്ത് വീതം വെച്ച വകയില്‍ 50,000 രൂപ ദുര്‍ഗമ്മയ്ക്ക് ലഭിച്ചിരുന്നു. അതിന് പുറമെ ജോലി ചെയ്ത വകയിലും സമ്പാദ്യമുണ്ട്. ആ പണത്തിനു വേണ്ടി സന്തോഷ് ദുര്‍ഗമ്മയെ കൊലപ്പെടുത്തി സ്ഥലം വിട്ടതാകാമെന്ന് പോലീസ് കരുതുന്നു.
ലക്ഷ്മി, മീനാക്ഷി,മൗറിസ് എന്നിവര്‍ ദുര്‍ഗമ്മയുടെ മക്കളാണ്. ലക്ഷ്മി വിവാഹിതയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭര്‍ത്താവ് പൗഡപ്പയുടെ നാടായ ഉഡുപ്പിയില്‍ കൊണ്ടുപോയി സംസ്‌ക്കരിക്കുമെന്ന് പോലീസ് പറഞ്ഞു. തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്നാണ് ദുര്‍ഗമ്മയും സന്തോഷും ക്വാര്‍ട്ടേഴ്‌സ് ഉടമയോട് പറഞ്ഞത്.
മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. സന്തോഷിനെ പിടികൂടിയാല്‍ മാത്രമേ കൊലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കുമ്പള സി.ഐ സിബി തേമസ്, ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് തുടങ്ങിയവര്‍ കൊല നടന്ന ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ദുര്‍ഗമ്മയുടെ കാമുകന്‍ സന്തോഷിന് നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Also Read:
മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി
Keywords: Karnataka, Natives, Killed, Uppala, Police, Deadbody, Postmortem report, Manjeshwaram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.