കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം ലോക്കര്‍ തകര്‍ത്ത് 105 പവന്‍ സ്വര്‍ണ്ണവും 35,000 രൂപയും കവര്‍ന്നു
Aug 12, 2018, 23:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2018) കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം ലോക്കര്‍ തകര്‍ത്ത് 105 പവന്‍ സ്വര്‍ണ്ണവും 35,000 രൂപയും കവര്‍ന്നു. കുശാല്‍നഗര്‍ നിത്യാനന്ദ പോളിടെക്‌നിക്കിന് പടിഞ്ഞാറുവശത്തെ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ നബീസത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട്ടുകാര്‍ ശനിയാഴ്ച രാത്രി 11 മണിയോടെ വീട് പൂട്ടി ബന്ധുവിടായ തൈക്കടപ്പുറത്തു പോയിരുന്നു. ഞായറ്റഴ്ച വൈകുന്നേരം നാലു മണിയോടെ തിരിച്ചെത്തി വീടു തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ പിറക് വശത്തു പോയി നോക്കിയപ്പോഴാണ് വാതില്‍ തകര്‍ക്കപ്പെട്ടതായി കണ്ടത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്ഥലത്തെത്തി കിടപ്പ് മുറിയിലെ ലോക്കര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. നബീസത്തിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
< !- START disable copy paste -->

Keywords: Kerala, Kanhangad, news, Robbery, gold, cash, Theft, house-robbery, House robbery in Kanhangad