വീട് തകര്‍ന്ന് വീണ് യുവാവിന് പരിക്ക്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Aug 26, 2017, 11:42 IST
മുളിയാര്‍: (www.kasargodvartha.com 26.08.2017) വീട് തകര്‍ന്ന് വീണ് യുവാവിന് പരിക്കേറ്റു. മല്ലം അമ്മങ്കോട്ടെ പവിത്രന്റെ വീടാണ് വെള്ളിയാഴ്ച രാത്രി തകര്‍ന്നു വീണത്. പവിത്രന്റെ ഭാര്യ പവിത്രിയും മകന് അനില്‍ കുമാറുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉറക്കത്തിലായിരുന്നു. അപകടത്തില്‍ അനില്‍ കുമാറിന്റെ തലക്കും, മുഖത്തും പരിക്കേറ്റു. അനില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഭാഗ്യം കൊണ്ടാണ് വലിയ അപകടത്തില്‍ നിന്നും കുടുംബം രക്ഷപെട്ടത്. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബി.സി. കുമാരന്, പി. ജയകൃഷ്ണന് മാസ്റ്റര്‍, വേണുകുമാര്‍ മാസ്റ്റര്‍, മാധവന് നമ്പ്യാര്‍, കൃഷ്ണന് ചേടിക്കാല്‍, പ്രകാശ് കോട്ടൂര്‍, രമണന്ചിപ്പിക്കായ, മനോജ് എന്നിവര്‍ സന്ദര്‍ശിച്ചു.
< !- START disable copy paste -->
ഭാഗ്യം കൊണ്ടാണ് വലിയ അപകടത്തില്‍ നിന്നും കുടുംബം രക്ഷപെട്ടത്. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബി.സി. കുമാരന്, പി. ജയകൃഷ്ണന് മാസ്റ്റര്‍, വേണുകുമാര്‍ മാസ്റ്റര്‍, മാധവന് നമ്പ്യാര്‍, കൃഷ്ണന് ചേടിക്കാല്‍, പ്രകാശ് കോട്ടൂര്‍, രമണന്ചിപ്പിക്കായ, മനോജ് എന്നിവര്‍ സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Family, Injured, House collapsed; youth injured
Keywords: Kasaragod, Kerala, news, Muliyar, Family, Injured, House collapsed; youth injured