ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു; 3 പേര്‍ക്ക് പരിക്ക്
Oct 17, 2018, 13:35 IST
ബന്തിയോട്: (www.kasargodvartha.com 17.10.2018) ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് പഞ്ചത്തൊട്ടിയിലെ മുഹമ്മദ് ഷരീഫിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഷരീഫിന്റെ പിതാവ് അബ്ദുല്ല (60), മാതാവ് ബീഫാത്വിമ (50), സഹോദരന്‍ ഷാഹുല്‍ ഹമീദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ബന്തിയോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിലെ മെയിന്‍ സ്വിച്ച്, ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി എല്ലാ വീട്ടുപകരണങ്ങളും കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡണ്ടും വീട് സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandiyod, Injured, House appliances burned in Thunderstorm; 3 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bandiyod, Injured, House appliances burned in Thunderstorm; 3 injured
< !- START disable copy paste -->