'നഷ്ടമായത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ'
Jun 16, 2013, 22:57 IST
ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ മതപണ്ഡിതരും രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരും അനുശോചനം രേഖപ്പെടുത്തി. ഖാസിയുടെ മയ്യത്ത് കാണാനായി നിരവധി പ്രമുഖരും സാധാരാണക്കാരും അടക്കം നൂറുകണക്കിനാളുകള്‍ വെളിമുക്കിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പണ്ഡിത സൂര്യന്റെ അസ്തമയം
ടി.കെ.എം. ബാവ മുസ്ലിയാരുടെ വിയോഗം ഉത്തര കേരളത്തിന്റെ പണ്ഡിത സൂര്യന്റെ അസ്തമയമാണെന്ന് സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുള്ള പ്രസ്താവിച്ചു.
മൂന്ന് പതിറ്റാണ്ടുകാലം കാസര്‍കോടിന് ലഭ്യമായ ദീനി ചൈതന്യം മായുന്നുവെന്നത് വിശ്വസിക്കാനാവാത്ത സത്യമാണെന്നും ചെര്‍ക്കളം പറഞ്ഞു.
മരണം തീരാനഷ്ടം
-ഖാസി ത്വാഖ അഹ്മദ് മൗലവി
സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി അനുശോചനം രേഖപ്പെടുത്തി.
കുശാഗ്ര ബുദ്ധിയുടെ ഉടമയായ പണ്ഡിതനായിരുന്നു അദ്ദേഹം. ഈയടുത്ത കാലത്ത് അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വേളയിലാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും മഹത്വവും മനസിലാക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ മരണം തീരാനഷ്ടം തന്നെയാണെന്നും ത്വാഖ അഹ്മദ് മൗലവി പറഞ്ഞു.
നിസ്വാര്‍ത്ഥനായ പണ്ഡിതന്
-സി.ടി.അഹമ്മദലി
കാസര്‍കോട്: നിസ്വാര്‍ത്ഥനായ മതപണ്ഡിതനായിരുന്ന ടി.കെ.എം. ബാവ മുസ്ലിയാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി പറഞ്ഞു. സമുദായത്തിനുവേണ്ടി ഇസ്ലാമിക വിദ്യാഭ്യാസം നല്കുന്നതില് സംസ്ഥാനത്തും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലും ജീവിതം മാറ്റിവെച്ച നിസ്വാര്‍ത്ഥനായിരുന്നു ഖാസിയെന്ന് സി.ടി. പറഞ്ഞു.
വേര്‍പിരിഞ്ഞത് യഥാര്‍ത്ഥ വഴികാട്ടി
-എം.സി ഖമറുദ്ദീന്
കാസര്‍കോട്: സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ലിയാരുടെ നിര്യാണംമൂലം സത്യദീനിന്റെ യഥാര്‍ത്ഥ വഴികാട്ടിയെയാണ് നഷ്ടമായതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖറദ്ദീന് പറഞ്ഞു. ആത്മാര്‍ത്ഥത തുളുമ്പുന്ന മിതവാക്കുകള്‍ കാസര്‍കോടിനെ സംബന്ധിച്ച് വരദാനമായിരുന്നു. ഖാസിയില്ലാത്ത കാസര്‍കോട് ചിന്തകള്‍ക്കപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
വിടപറഞ്ഞത് പണ്ഡിത നേതൃത്വം
-പി.ബി.അബ്ദുര്‍ റസാഖ്
കാസര്‍കോട്: കലുശിതമായ മതരംഗത്ത് വ്യക്തമായ നിലപാടും പണ്ഡിത സാന്നിധ്യവുമായിരുന്നു ബാവ മുസ്ലിയാരെന്ന് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. പറഞ്ഞു.
-എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മിറ്റി
കാസര്‍കോട്: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ബാവ മുസ്ലിയാരുടെ മരണം തീരാനഷ്ടമാണെന്ന് ഭാരവാഹികളായ ശാഫി ഹാജി കട്ടക്കാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഹമീദ് കുണിയ, താജുദ്ദീന് ചെമ്പിരിക്ക എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പണ്ഡിത സൂര്യന്റെ അസ്തമയം
-ചെര്‍ക്കളം അബ്ദുല്ല

Keywords : Kasaragod, T.KM Bava Musliyar, Cherkalam Abdulla, Qasi Thaqa Ahmed Maulavi, C.T Ahmmed Ali, M.C.Khamarudheen, P.B. Abdul Razak, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.