city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോര ഹൈവേ; വനഭൂമിയിലെ നിര്‍മാണം വൈകുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും

കാസർകോട്: (www.kasargodvartha.com 24.01.2021) മലയോര ഹൈവേ നിർമാണത്തിന് കുരുക്കുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മലയോര ഹൈവേ; വനഭൂമിയിലെ നിര്‍മാണം വൈകുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും

വനഭൂമിയിലെ തടസം പരിഹരിക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ഹൈവേ നിർമാണം ഏകദേശം പൂർത്തിയാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. വന നിയമങ്ങളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങളും. നാലു റീചായിട്ടാണ് ജില്ലയിൽ നന്ദാരപ്പടവ് മുതൽ ചെറുപുഴവരെ 127.42 കിലോമീറ്റർ ഹൈവേ നിർമാണം.

ഒന്നാംറീച് നന്ദാരപ്പടവ് മുതൽ ചേവാർവരെ 23 കിലോമീറ്റർ 55 കോടി രൂപയുടെ പണിപൂർത്തിയായി. രണ്ടാം റീചിനാണ് ഏറ്റവും ദൈർഘ്യം. ചേവാർ മുതൽ എടപ്പരമ്പു വരെ 49.64 കിലോമീറ്റർ നിർമാണത്തിന് 77.04 കോടി രൂപയുടെ പദ്ധതിയാണ്.


വനംവകുപ്പിന്റെ അനുമതി 

മൂന്നാംറീച് എടപ്പറമ്പ് മുതൽ കോളിച്ചാൽ വരെ 24.4 കിലോമീറ്റർ 85 കോടി രൂപയുടെ പ്രവൃത്തി നടക്കുകയാണ്‌. ഈ ഭാഗത്ത് 3.61 കിലോമീറ്റർ വനത്തിലൂടെയാണ്. അതിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. നാലാം റീചാണ് മരുതോംമല വഴി 30.88 കിലോമീറ്റർ ജില്ലാ അതിർത്തിയായ ചെറുപുഴ വരെ. 82 കോടി രൂപയുടെ പ്രവൃത്തി നടന്നുവരുന്നു. അതിൽ മരുതോംതട്ട്, ഈട്ടിത്തട്ട്, ചുള്ളി ഭാഗത്തായി 2.78 കിലോമീറ്റർ വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്.

ആറുകിലോ മീറ്ററിലധികം വനത്തിലൂടെ പോകുന്ന ഹൈവേയുടെ നിർമാണവേഗത്തിന് വനംവകുപ്പിന്റെ കർശന നിലപാടിൽ അയവുണ്ടാകണം.

കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. നിലവിലുള്ള വീതിയിൽ റോഡ് വികസനത്തിന് തടസമില്ലെന്നതാണ് വനംവകുപ്പിന്റെ നിലപാട്. കൂടുതൽ സ്ഥലം നൽകണമെങ്കിൽ പകരം സ്ഥലം നൽകുകയും മുറിക്കുന്ന മരങ്ങൾക്കുപകരം വെച്ചുപിടിപ്പിക്കാനുമുള്ള ഉറപ്പുവേണം എന്നുമാണ് വനം വകുപ്പ് അധികൃതരുടെ നിലപാട്.


കുടിവെള്ളപൈപ്പും വൈദ്യുതത്തൂണും

മാലോം, വള്ളിക്കടവ് ഭാഗത്ത് ഒന്നരക്കോടി രൂപയുടെ അടങ്കലാണ് ഇതിനായി ജല അതോറിറ്റി അധികൃതർ കിഫ്ബിക്ക് സമർപ്പിച്ചത്. ഭീമമായ തുകയായതിനാൽ ഇത് പുനപ്പരിശോധിക്കണമെന്ന് കിഫ്ബി ആവശ്യപ്പെട്ടിരുന്നു. ഇതിലും തീരുമാനമായിട്ടില്ല. തുക അനുവദിച്ചാൽ തന്നെ കരാർ നൽകി പൈപ്പ് മാറ്റിയിടാൻ കാലതാമസമെടുക്കുമെന്നുറപ്പ്‌. ഹൈവേവഴിയിലെ വൈദ്യുതത്തൂണുകൾ മാറ്റാൻ കോടിക്കണക്കിന് രൂപ കൈമാറിയെങ്കിലും വൈദ്യുതിവകുപ്പ് ഇതുവരെ പണി പൂർത്തിയാക്കിയില്ല.

ഇതിനെതിരെ ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റി ശക്തമായ സമര പരിപാടികൾക്ക് വരും നാളുകളിൽ നേതൃത്വം നൽകുമെന്നും രാജു കട്ടക്കയം പറഞ്ഞു.



Keywords:  Kerala, News, Kasaragod, Press meet, Road, National highway, Forest, Hilly highway construction; The Congress will intensify its protest against the delay in the construction of the forest land.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia