city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി ഉപയോഗം തടയാന്‍ കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈകോടതി

കൊച്ചി: (www.kasargodvartha.com 11.02.2021) ലഹരി ഉപയോഗം തടയാന്‍ കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സര്‍കാരിനോട് ഹൈകോടതി നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ഡിപിഎസ് ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കാംപസില്‍ പരിശോധന നടത്താന്‍ നിലവിലെ പൊലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. 

ലഹരിമരുന്നിന്റെ ഉപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍ രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈകോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് തീരുമാനം. ലഹരി മരുന്നിന്റെ ദൂഷ്യ വശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താനുമാണ് കോടതി നിര്‍ദേശിച്ചത്. 

ലഹരി ഉപയോഗം തടയാന്‍ കാംപസ് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈകോടതി

ലഹരി ഉപയോഗം ചെറുക്കാന്‍ സര്‍കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നുമാസം കൂടുമ്‌ബോള്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാന്‍ ഹര്‍ജി മൂന്നുമാസത്തിനുശേഷം വീണ്ടും ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോടു നിര്‍ദേശിച്ചു. പൊലീസ്, എക്‌സൈസ്, ആരോഗ്യം, നിയമം, വിദ്യാഭ്യാസം, സാമൂഹിക നീതി, മാനസികാരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത യോഗം വിളിക്കാനും കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമുക്തമാക്കാന്‍ സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കായി പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. 

ബോധവത്കരണത്തിനായി സ്റ്റുഡന്റ് പൊലീസ്, എന്‍സിസി, എന്‍എസ്എസ് എന്നിവയെ ഉപയോഗിക്കാനും നിര്‍ദേശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിര്‍ദേശിച്ചു. ലഹരി ഉപയോഗം തടയാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപോര്‍ടില്‍ വിശദമായ പഠനം നടത്തി നിയമപരമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കോടതി വിലയിരുത്തി.

Keywords: Kochi, news, Kerala, High-Court, Police, Top-Headlines, High Court has directed that a campus police unit be set up to curb drug use on campuses

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia