HC Verdict | കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെയുള്ള നിയമന പരാതി ഹൈകോടതി തള്ളി
Apr 12, 2023, 19:44 IST
പെരിയ: (www.kasargodvartha.com) കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എച് വെങ്കിടേശ്വര്‍ലുവിന്റെ നിയമനം സംബന്ധിച്ച് നല്കിയ ഹര്‍ജി ഹൈകോടതി തള്ളി. വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരുന്നത് തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കേന്ദ്ര സര്‍വകലാശാലയിലെ വി സിയെ നിയമിക്കാന്‍ വിസിറ്റര്‍ എന്ന നിലയില്‍ രാഷ്ട്രപതിക്കുള്ള അധികാരത്തില്‍ കേന്ദ്ര സര്‍കാര്‍ കൈകടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡ് സ്വദേശി ഡോ. നവീന്‍ പ്രകാശ് നൗടിയാല്‍, പ്രൊഫ. ഡോ. ടിഎസ് ഗിരീഷ് കുമാര്‍, പ്രൊഫ. ജി വെങ്കടേഷ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഇവര്‍ നല്കിയ ക്വോ വാറന്റോ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന് എന്നിവര്‍ ഉള്‍പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഇതുസംബന്ധിച്ചുള്ള ഫയലുകള്‍ പരിശോധിച്ച ഡിവിഷന് ബെഞ്ച് നിയമവിരുദ്ധമായ നടപടികള്‍ നിയമനത്തില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്.

Keywords: Kerala News, Malayalam News, High Court of Kerala, Central University of Kerala, High Court dismissed appointment complaint against Vice Chancellor of Central University.
< !- START disable copy paste -->