city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hospital | ലത്വീഫ് ഉപ്പള ഗേറ്റും അബ്ദുൽ കരീം കോളിയാടും ഹനീഫ് അരമനയും വാക്ക് പാലിച്ചു; കാസർകോട്ടെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'വിന്‍ടെച്' പ്രവർത്തന സജ്ജമായി; നവംബര്‍ 9ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (KasargodVartha) കോവിഡ് കാലത്ത് കര്‍ണാടകയിലേക്കുള്ള അതിർത്തി കൊട്ടിയടച്ചപ്പോള്‍ മികച്ച ചികിത്സ കിട്ടാതെ ജീവന്‍ പൊലിഞ്ഞുപോയവരുടെ കുടുംബങ്ങളുടെ കണ്ണീര് കണ്ട് മനസലിഞ്ഞ വിന്‍ടെച് ഗ്രൂപ് ഒടുവിൽ വാക്കുപാലിച്ചു. കാസര്‍കോട്ടെ ആദ്യത്തെ അത്യാധുനിക രീതിയിലുള്ള മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി യാഥാർഥ്യമാക്കിയതിലൂടെയാണ് ചെയർമാൻ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റും ഡയറക്ടര്‍മാരായ അബ്ദുൽ കരീം കോളിയാടും ഹനീഫ് അരമനയും വാക്ക് പാലിച്ചത്. കാസർകോട് നഗരത്തിൽ സ്ഥാപിച്ച ആശുപത്രിയുടെ ഉദ്‌ഘാടനം നവംബര്‍ ഒമ്പതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കുമെന്ന് മാനജ്‌മെന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Hospital | ലത്വീഫ് ഉപ്പള ഗേറ്റും അബ്ദുൽ കരീം കോളിയാടും ഹനീഫ് അരമനയും വാക്ക് പാലിച്ചു; കാസർകോട്ടെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി 'വിന്‍ടെച്' പ്രവർത്തന സജ്ജമായി; നവംബര്‍ 9ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ആശുപത്രികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച പലരും പിന്മാറിയെങ്കിലും വിന്‍ടെച് ഗ്രൂപ് വെറും രണ്ടരവര്‍ഷം കൊണ്ട് നൂറ് കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമുള്ള അഞ്ചുനില മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് കാസര്‍കോട് ബാങ്ക് റോഡില്‍ ആക്‌സിസ് ബാങ്കിന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആശുപത്രിയുടെ ട്രയൽ റൺ മൂന്നാഴ്ചയോളമായി നടന്ന് വരികയാണെന്നും എല്ലാം വിജയകരമായതോടെയാണ് ഉദ്ഘാടന തീയതി പ്രഖ്യാപിക്കുന്നതെന്നും ചെയർമാനും ഡയറക്ടർമാരും പറഞ്ഞു.

നവംബര്‍ ഒമ്പതിന് രാവിലെ 10 മണിക്കാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

കാസര്‍കോട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ അഭാവം ഏറ്റവും കൂടുതല്‍ പ്രകടമായി അനുഭവപ്പെട്ടത് കോവിഡ് കാലത്താണ്. എന്നും ചികിത്സയ്ക്ക് മംഗ്ളുറു നഗരത്തെ ആശ്രയിക്കേണ്ട ഗതികേടായിരുന്നു കാസർകോട്ടുകാർക്ക്. കോവിഡ് കാലത്ത് മംഗ്ളൂറിലേക്കുള്ള പ്രവേശനം കർണാടകം തടഞ്ഞപ്പോൾ 36 ഓളം പേരാണ് യഥാസമയം ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. ഇതോടെയാണ് കാസർകോട്ട് ആശുപത്രി സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖരായ പലരും രംഗത്തുവന്നത്. മെഡികൽ കോളജിന് സമാനമായ ആശുപത്രി വരെ കാസർകോട്ട് സ്ഥാപിക്കുമെന്ന് പലരും അറിയിച്ചിരുന്നു.

എന്നാൽ ഒട്ടും കൊട്ടിഘോഷിക്കാതെ, വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ വിന്‍ടെച് ഗ്രൂപ് കോവിഡ് കാലത്ത് തന്നെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമാണത്തിന് തുടക്കം കുറിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനകം എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. കൃത്യം രണ്ടര വര്‍ഷവും മൂന്ന് മാസവും കൊണ്ടുതന്നെ വിൻടെച് ഗ്രൂപ് ആ വാക്ക് പാലിച്ചിരിക്കുകയാണെന്ന് ചെയർമാനും മറ്റുള്ളവരും പറഞ്ഞു.

കാസര്‍കോട്ടെ ജനങ്ങളോടുള്ള വിന്‍ടെച് ഗ്രൂപിന്റെ പ്രതിബദ്ധതയാണ് ഇതെന്നും ഇവർ കൂട്ടിച്ചേർത്തു. വലിയ നഗരങ്ങളില്‍ ആശുപത്രി പണിത് അവിടത്തെ സൗകര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വലിയ ലാഭം കൊയ്യാമെന്നിരിക്കെ, കാസര്‍കോട് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വലിയൊരു ദുരിതത്തിന് മേല്‍ ഇത്തിരിയെങ്കിലും ആശ്വാസം പകരുക എന്ന ലക്ഷ്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ലത്വീഫും കരീമും ഹനീഫും പറഞ്ഞു.



ആതുര സേവന സ്ഥാപനങ്ങളുടെ നേതൃരംഗത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തന പരിചയമുള്ള വിന്‍ടെച് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റാണ് ഈ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആദ്യം സഊദി അറേബ്യയില്‍ തുടങ്ങി ഒമാനിലും ബഹ്‌റൈനിലും വികസിപ്പിച്ചെടുത്ത ആശുപത്രി ശൃംഖലകള്‍ നിരവധിയാണ്. ഗള്‍ഫ് മേഖലയില്‍ മാത്രം അബ്ദുല്ലത്വീഫ് ചെയര്‍മാനായുള്ള 29 മള്‍ടി സ്‌പെഷ്യാലിറ്റി ക്ലിനിക് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിനു പുറമെ ഹാസന്‍, ചിത്രദുര്‍ഗ, കാഞ്ഞങ്ങാട് (ഐഷാല്‍ ഹോസ്പിറ്റല്‍) അടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ള ആറ് ആശുപത്രികള്‍ ഇൻഡ്യയിലും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒമാനിലും ബഹ്‌റൈനിലും അടക്കം ഗള്‍ഫ് സെക്ടറില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ഡോക്ടര്‍മാരും പാരാമെഡികല്‍ ടീമും മറ്റു ജീവനക്കാരും അടക്കം അയ്യായിരത്തിലധികം പേര്‍ സേവനം ചെയ്തുവരുന്നു.

ഗള്‍ഫ് സെക്ടറിലടക്കം മികച്ച രീതിയിലുള്ള ആശുപത്രി ശൃംഖലകള്‍ നടത്തിവരുന്ന ഒരു വ്യക്തി നേതൃത്വം നല്‍കുന്ന വിന്‍ടെച് ഗ്രൂപിന്റെ കീഴിലുള്ള ആശുപത്രി കാസര്‍കോടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മംഗ്ളൂറിൽ ലഭിക്കുന്ന മികച്ച ചികിത്സയും പരിശോ‌ധനകളും വിൻടെച് ആശുപത്രിയിലൂടെ കാസർകോട്ടും ലഭ്യമാവുമെന്നും ഇവർ പറഞ്ഞു

ആശുപത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് കഴിഞ്ഞ മാസം 22ന് കുമ്പോള്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് നിര്‍വഹിക്കപ്പെട്ടത്. ഇതുവരെയുള്ള നിരീക്ഷണ കാലയളവില്‍ തന്നെ ഏതാനും പ്രസവങ്ങള്‍ വിജയകരമായി നടന്നു. നിരവധി പേര്‍ക്ക് കിടത്തി ചികിത്സ നല്‍കി. ഏതാനും ശസ്ത്രക്രിയകളും വിജയകരമായി നടത്തി. പരീക്ഷണ കാലയളവില്‍ തന്നെ നിരവധി രോഗികളാണ് ചികിത്സ തേടി വിന്‍ടെച് ആശുപത്രിയിലെത്തിയത്. കാസര്‍കോട്ടെ ജനങ്ങള്‍ വിന്‍ടെച് ആശുപത്രിയെ ഏറ്റെടുത്ത് കഴിഞ്ഞതായും ചുരുങ്ങിയ ചിലവില്‍ മികച്ച ചികിത്സയാണ് തങ്ങളുടെ ടാഗ് ലൈന്‍ എന്നും ഏത് സാധാരണക്കാരനും പോകറ്റിലൊതുങ്ങുന്ന ചികിത്സയാണ് തങ്ങളുടെ വാഗ്ദാനമെന്നും ലത്വീഫ് പറഞ്ഞു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം, സി ടി സ്‌കാന്‍, എം ആര്‍ ഐ, ഡയബിറ്റ് സ്‌പെഷ്യല്‍ കെയര്‍ തുടങ്ങി മികച്ച സ്‌പെഷ്യാലിറ്റി സൗകര്യം നിലവില്‍ ലഭ്യമാണ്. ആദ്യത്തെ ഒരാഴ്ച ഡോക്ടര്‍മാരുടെ സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. ലാബടക്കമുള്ള പരിശോധനകള്‍ക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി 25 ശതമാനം ഇളവ് നല്‍കുമെന്നും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ടാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ കഴിഞ്ഞതെന്നും ആശുപത്രി ചെയർമാൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

വാർത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റ്, ഡയറക്ടര്‍മാരായ അബ്ദുല്‍ കരീം കോളിയാട്, ഹനീഫ് അരമന, ഡോ. ആഇശത് ശകീല, മാനജിംഗ് ഡയറക്ടര്‍ ഡോ. ഇസ്മാഈൽ ഫവാസ്, മുഹമ്മദ് ദില്‍ശാദ്, അലിഫ് ബിൻ ഹനീഫ് (ആർകിടെക്ട്), മെഡികല്‍ ഡയറക്ടര്‍ ഡോ. ഡാനിശ് അൻവർ എന്നിവർ സംബന്ധിച്ചു.

Also Read:
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia