Food Inspection | ഉപ്പളയില്‍ റെസ്റ്റോറന്റുകളില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
Jan 11, 2023, 20:51 IST
മംഗല്‍പാടി: (www.kasargodvartha.com) ഭക്ഷണ, പാനീയ വില്‍പന കേന്ദ്രങ്ങളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹെല്‍തി കേരള പദ്ധതിയുടെ ഭാഗമായി റെസ്റ്റോറന്റുകളില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. മംഗല്‍പാടി താലൂക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഉപ്പള കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
ഹോടെലുകളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ കണ്ടെത്തിയ ഹോടെലുകള്‍ക്ക് കര്‍ശന നിര്‍ദേശവും നോടീസും നല്‍കി. പരിശോധനയില്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ഹരീഷ്, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Mangalpady, Uppala, Top-Headlines, Health-Department, Health, Food, Food-Inspection, Hotel, Health Dept inspects restaurants.
< !- START disable copy paste -->