ഗൃഹനാഥന് രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം
Jul 4, 2014, 20:09 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2014) ഗൃഹനാഥന് രോഗശയ്യയിലായതോടെ ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം ദുരിതത്തിലായി. ഇതോടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന വീടിന്റെ പണി മുടങ്ങി.
മംഗല്പാടി നയാബസാര്‍ പാറക്കട്ടയിലെ നൂര്‍ മുഹമ്മദിന്റെ കുടുംബമാണ് ദുരിതത്തിലായത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബത്തിനു വീടുവെക്കാന്‍ സര്‍ക്കാര്‍ മൂന്ന് സെന്റ് സ്ഥലം അനുവദിച്ചിരുന്നു. ഇതിനിടയില്‍ നൂര്‍ മുഹമ്മദിന് അസുഖം ബാധിച്ചതോടെ ഭാര്യ ഹവ്വാബിക്ക് ജോലിക്ക് പോവാന്‍ കഴയുന്നില്ല. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് വീടുപണി ആരംഭിച്ചെങ്കിലും നാളിതുവരെയായിട്ടും ചുമര്‍പണി പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല.
ഭര്‍ത്താവ് രോഗ ശയ്യയിലായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ഹവ്വാബിയുടെ ചുമലിലായി. മൂന്ന് കുട്ടികള്‍ സ്കൂളില്‍ പോകുന്നു. സ്വന്തമായി ഒരു വീടെന്ന ചിരകാല സ്വപ്നം സുമനസുകളുടെ സഹായത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ കുടുംബം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Uppala, Family, Kerala, Hawabi, Financial Aid, House, Husband, Daughters.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067