city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 28.10.2014) കുമ്പളയിലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി.മുരളിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ചൊവ്വാഴ്ച മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. വാഹന ഗതാഗതം തടസപ്പെട്ടു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. തിങ്കളാഴ്ച രാത്രി ഉപ്പളയില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ കല്ലേറുണ്ടായതൊഴിച്ചാല്‍ മറ്റു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ഹര്‍ത്താല്‍. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന പി. മുരളി (37) ആണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സീതാംഗോളിക്കടുത്തുവെച്ച് കുത്തേറ്റു മരിച്ചത്. ബൈക്കില്‍ സുഹൃത്ത് മഞ്ചുനാഥിനൊപ്പം സീതാംഗോളിയില്‍ പോയി ബൈക്കില്‍ തിരിച്ച് വരുമ്പോള്‍ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് തടഞ്ഞുനിര്‍ത്തി മുരളിയെ കുത്തിക്കൊലപ്പെടുത്തിയത്. സീതാംഗോളി സ്വരംബയലിലെ അപ്‌സര മരമില്ലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ശരത്ത് ഉള്‍പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തതായി കുമ്പള സി.ഐ സുരേഷ് ബാബു പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ് വ്യക്തമാക്കി. പ്രതികള്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നതായാണ് വിവരം. ഉപ്പളയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

മുരളിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്ന് വിലാപയാത്രയായി വൈകിട്ട് മൂന്നു മണിയോടെ കുമ്പളയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെ കുമ്പളയില്‍ സംസ്‌കരിക്കും.

പരിയാരത്ത് നിന്ന് മൃതദേഹം കൊണ്ടുവരുന്ന വഴി പിലാത്തറ, പെരുമ്പ, കരിവെള്ളൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, കാസര്‍കോട് എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിന് വെക്കും.

ചെര്‍ക്കള, നായന്മാര്‍മൂല, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു. ബസ്, ഓട്ടോ ടാക്‌സികള്‍ എന്നിവ സര്‍വീസ് നടത്തുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകളും ഓടുന്നില്ല.

കുമ്പള ടൗണില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ ചൊവ്വാഴ്ച രാവിലെ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.  മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പൊതുവെ കുറവാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുമ്പളയിലും പരിസരങ്ങളിലും കനത്ത പോലീസ് കാവല്‍ തുടരുകയാണ്.

ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കുമ്പള സി.ഐ സുരേഷ് ബാബു, കാസര്‍കോട് സി.ഐ സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍, മൊഗ്രാല്‍ എന്നിവിടിങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

ചൗക്കി കല്ലങ്കൈയില്‍ ഹര്‍ത്താലിന്റെ ഭാഗമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Photo: Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia