സദാചാരഗുണ്ടാ ആക്രമണക്കേസില്‍ അറസ്റ്റിലായ ഹാരിസ് സി പി എം നേതാവിനെ വധിക്കാന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ്
Apr 25, 2017, 14:00 IST
കാസര്‍കോട്:(www.kasargodvartha.com 25.04.2017) സദാചാരഗുണ്ടാ ആക്രമണക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെര്‍ക്കളയിലെ പി എ ഹാരിസ്(31) സി പി എം നേതാവിനെ വധിക്കാന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ്. ചെര്‍ക്കളയിലെ സി പി എം നേതാവ് നാരായണനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം, ബംബ്രാണയിലെ അബ്ദുല്‍ഖാദറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്ത സംഭവം, ചെര്‍ക്കളയിലെ വോള്‍ഗ ഹോട്ടലിന് സമീപം ബൈക്ക് യാത്രക്കാരെ അടിച്ചുപരിക്കേല്‍പ്പിച്ച് ബൈക്ക് തകര്‍ത്ത സംഭവം, പൊവ്വല്‍ സ്വദേശികളെ ആക്രമിച്ച സംഭവം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഹാരിസ്.
2014ല്‍ വാറണ്ട് പ്രതിയെ പിടികൂടി കൊണ്ടുപോകുമ്പോള്‍ വിദ്യാനഗര്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ കേസിലും ഹാരിസ് പ്രതിയാണ്. 2016 നവംബര്‍ 21ന് ചെര്‍ക്കളയിലെ ഐസ്‌ക്രീംപാര്‍ലറില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകനും കോളജ് വിദ്യാര്‍ത്ഥിയുമായ പൃഥ്വിരാജിനെ ഹാരിസ് അടക്കമുള്ള സംഘം കുപ്പിഗ്ലാസുകൊണ്ടും മറ്റും അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു.
ഹാരിസിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ അഞ്ചുപ്രതികളാണ് ഇതിനകം അറസ്റ്റിലായത്. ഇനി രണ്ടുപേരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Related News: സദാചാരഗുണ്ടാ ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Cherkala, Moral policing, Arrested, Ice crem, Remant, Attack, Court, Haris accused in another attack case.